‘ഫ്ലോറൽ ഡിസൈൻ ഔട്ട്ഫിറ്റിൽ തിളങ്ങി സാനിയ ഇയ്യപ്പൻ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലെ ഒരു ഗ്ലാമറസ് ക്വീൻ എന്നറിയപ്പെടുന്ന നടിയാണ് സാനിയ ഇയ്യപ്പൻ. ചെറിയ പ്രായത്തിൽ തന്നെ നായികയായി തിളങ്ങിയ സാനിയയുടെ ഏറ്റവും പുതിയ സിനിമയായ സാറ്റർഡേ നൈറ്റിലെ ലുക്ക് തന്നെ ആ വിളിപ്പേരിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഒരു ടോം ബോയ് കഥാപാത്രമായിട്ട് തന്നെ അതിന് കൂട്ടാമെങ്കിലും സാനിയയുടെ ആ സിനിമയിലെ ഗെറ്റപ്പ് സ്റ്റൈലിഷായിരുന്നു.

സിനിമയ്ക്ക് പുറത്തും സാനിയയെ അങ്ങനെയാണ് കൂടുതലായി കാണാറുള്ളത്. മാലിദ്വീപിൽ പോയപ്പോഴുള്ള സാനിയയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എത്രത്തോളം വൈറലായിരുന്നുവെന്ന് പറയേണ്ടതില്ല. അത് മാത്രമല്ല മോഡലിംഗ് രംഗത്തും സാനിയ കഴിവ് തെളിയിച്ചിട്ടുണ്ട്. പല ക്ലോത്തിങ് ബ്രാൻഡുകളുടെ മോഡലായി സാനിയയെ കാണാറുണ്ട്. ഏത് വേഷവും താരത്തിന് ചേരും എന്നതും അതിനൊരു കാരണമാണ്.

സൂസൻ ലോറെൻസ് എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ പുതിയ ഫ്ലോറൽ ഡിസൈൻ ഔട്ട് ഫിറ്റിലുള്ള സാനിയയുടെ ചിത്രങ്ങൾ അവർ പങ്കുവച്ചിട്ടുണ്ട്. വെസ്റ്റേൺ ഡ്രെസ്സിൽ ഇത്രയും ലുക്കുള്ള ഒരു യുവനടി മലയാളത്തിൽ വേറെയുണ്ടോ എന്നത് ഈ ചിത്രങ്ങൾ കണ്ടാൽ ആളുകൾ സംശയിച്ചു പോകും. സാനിയയ്ക്ക് ഏറെ ചേരുന്ന രീതിയിലുള്ള ഡിസൈനാണ് സൂസൻ ലോറെൻസിൽ നിന്നുണ്ടായിരിക്കുന്നത്.

മനോഹരമായ ഔട്ട്.ഫിറ്റിൽ കിടിലം ലുക്കിൽ സാനിയയുടെ പോസുകൾ കൂടിയായപ്പോൾ ചിത്രങ്ങൾ ട്രെൻഡായി മാറി. സാറ്റർഡേ നൈറ്റ് തിയേറ്ററുകളിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുകായണ്‌. ചിത്രത്തിന് ആദ്യ ദിനം തന്നെ വളരെ മോശം അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. പക്ഷേ സാനിയയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. അടുത്ത സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.


Posted

in

by