ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായി ബ്ലോക്ക് ബസ്റ്ററായി മാറിയ ചിത്രമായിരുന്നു വിക്രം. കമൽഹാസനെ കൂടാതെ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. അതുവരെ ഉണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകളും പൊട്ടിച്ചിരുന്നു.
സിനിമയിൽ വിജയ് സേതുപതി അവതരിപ്പിച്ച സന്താനം എന്ന കഥാപാത്രത്തിന് മൂന്ന് ഭാര്യമാരായിരുന്നു ഉണ്ടായിരുന്നത്. അതിൽ ഒരു ഭാര്യയായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ശിവാനി നാരായണൻ. അതിന് മുമ്പ് സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ തമിഴിൽ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ് ശിവാനി. ബിഗ് ബോസിലെ മത്സരാർത്ഥിയായിരുന്നു ശിവാനി.
നാലാമത്തെ സീസണിലെ മത്സരാർത്ഥി ആയിരുന്ന ശിവാനി, അവിടെ സീരിയലുകളിൽ അഭിനയിച്ചാണ് കരിയർ ആരംഭിച്ചത്. പത്തൊൻപതാം വയസ്സിൽ ബിഗ് ബോസ് മത്സരാർത്ഥിയായ ശിവാനിക്ക് ഇപ്പോൾ പ്രായം 21 വയസ്സാണ്. വരും വർഷങ്ങളിൽ തമിഴ് സിനിമകളിൽ നായികയായി ശിവാനി തിളങ്ങുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. വിജയ് സേതുപതിയുടെ തന്നെ ഡി.എസ്.പി എന്നാണ് സിനിമയാണ് ശിവാനിയുടെ അവസാനം പുറത്തിറങ്ങിയത്.
“ഇപ്പോഴും ക്രിസ്മസ് വൈബിൽ നിന്ന് പുറത്ത് വന്നിട്ടില്ല..”, എന്ന് ക്യാപ്ഷൻ ഇട്ടുകൊണ്ട് ശിവാനി ഒരു തകർപ്പൻ ഡാൻസ് കളിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഷോർട്സും ബനിയൻ ടി ഷർട്ടും ധരിച്ച് കിടിലം ലുക്കിലാണ് ശിവാനിയുടെ ഡാൻസ്. പിറകിൽ ക്രിസ്തുമസ് ട്രീ ഉൾപ്പടെയുള്ള കാര്യങ്ങൾ അലങ്കരിച്ച് വച്ചിട്ടുണ്ട്. ശിവാനിയുടെ വളർത്തു നായയും വീഡിയോയിൽ താരത്തിനൊപ്പമുണ്ട്.
View this post on Instagram