തെന്നിന്ത്യയിൽ ഇപ്പോൾ ഏറ്റവും ചർച്ചയായി കൊണ്ടിരിക്കുന്ന സിനിമയാണ് ജയിലർ. രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലർ എന്ന സിനിമ 450 കോടിയിൽ അധികം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. തമിഴിൽ ഇൻഡസ്ട്രി ഹിറ്റായി മാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യഥാർത്ഥ സൂപ്പർസ്റ്റാർ ആരാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം ഒരിക്കൽ കൂടി രജനി തെളിയിച്ചു കഴിഞ്ഞു.
ജയിലറിൽ അതിഥി റോളിൽ മലയാളത്തിൽ നിന്ന് ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ അഭിനയിച്ചപ്പോൾ കന്നടയിൽ നിന്ന് അവിടെയുള്ള സൂപ്പർസ്റ്റാറായ ശിവ രാജ്കുമാറാണ് അതിഥി വേഷത്തിൽ എത്തിയത്. മോഹൻലാലും രജനിയും ശിവ രാജ്കുമാറും ഒന്നിച്ചുള്ള ക്ലൈമാക്സ് സീൻ തന്നെ തിയേറ്ററിൽ പൂരപ്പറമ്പ് ആയിരുന്നു. ശിവ രാജ്കുമാറിന്റെ ക്ലൈമാക്സിലെ പ്രകടനവും മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.
അതുവരെ കന്നടയിൽ ശിവരാജ്കുമാറിന്റെ അധികം മലയാളികൾ കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പലരും ഇത്രയും ഗംഭീര സ്ക്രീൻ പ്രസൻസുള്ള നടനായിരുന്നോ എന്ന് ആചാര്യപ്പെട്ട് പോയി. ഇപ്പോഴിതാ ശിവരാജ് കുമാർ മലയാളത്തിലേക്ക് എത്താൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ശിവരാജ് കുമാർ തന്നെ ഈ കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരിക്കുകയാണ്.
എയർപോർട്ടിൽ വന്നിറങ്ങിയ ശിവരാജ് കുമാർ മാധ്യമ റിപോർട്ടറുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. “എനിക്ക് പൃഥ്വിരാജിനെ വളരെ ഇഷ്ടമാണ്. അദ്ദേഹമായി ഒരു സിനിമ വരുന്നുണ്ട്. ചർച്ചകൾ നടക്കുകയാണ്. സിനിമയുടെ പേര് എനിക്ക് അറിയില്ല. പക്ഷേ അത് നടക്കുകയാണ്..”, ശിവ രാജ്കുമാർ പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണോ അതോ അദ്ദേഹം അഭിനയിക്കുന്ന സിനിമയിലാണോ എന്ന് ആരാധകർ പല സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്.