‘പതിനെട്ട് വയസ്സുള്ള മകളുണ്ടെന്ന് കണ്ടാൽ പറയുമോ! സെറ്റിൽ തിളങ്ങി നടി പൂർണിമ..’ – ഫോട്ടോസ് വൈറൽ

വലിയേട്ടൻ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി പൂർണിമ ഇന്ദ്രജിത്ത്. അതിന് മുമ്പ് കുറച്ച് സിനിമകളിൽ ചെറിയ വേഷങ്ങളിൽ പൂർണിമ അഭിനയിച്ചെങ്കിലും ശ്രദ്ധനേടിയത് വലിയേട്ടനിൽ അഭിനയിച്ചതിന് ശേഷമാണ്. പിന്നീട് ദിലീപിന്റെ വർണകാഴ്ചകൾ എന്ന സിനിമയിൽ പൂർണിമ ആദ്യമായി നായികയായി അഭിനയിച്ചു. 2-3 വർഷം മാത്രമാണ് പൂർണിമ സിനിമയിൽ സജീവമായി നിന്നത്.

പിന്നീട് നടൻ ഇന്ദ്രജിത്തുമായി പ്രണയത്തിലായി വിവാഹിതയായ പൂർണിമ തന്റെ സിനിമ ജീവിതത്തിന് ബ്രേക്ക് ഇടുകയും ചെയ്തു. 2001-ൽ പുറത്തിറങ്ങിയ നാറാണത്ത് തമ്പുരാൻ ആയിരുന്നു പൂർണിമയുടെ വിവാഹത്തിന് മുമ്പുള്ള അവസാന ചിത്രം. പതിനെട്ട് വർഷങ്ങൾക്ക് ഇപ്പുറം മക്കൾ വലുതായ ശേഷം പൂർണിമ വീണ്ടും സിനിമയിലേക്ക് തന്നെ എത്തി. ആഷിഖ് അബു ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്.

ഇതിനിടയിലുള്ള വർഷങ്ങളിൽ പൂർണിമ സജീവമായി തന്നെയുണ്ടായിരുന്നു. ഫാഷൻ ഡിസൈനിംഗ് രംഗത്ത് ചുവടുവെക്കുകയും പ്രാണാ എന്ന പേരിൽ ഒരു ഡിസൈനർ സ്ഥാപനം ആരംഭിക്കുകയും ചെയ്തു. ഇത് കൂടാതെ ടെലിവിഷൻ രംഗത്ത് ഷോകളുടെ അവതാരകയായും പൂർണിമ സജീവമായിരുന്നു. രണ്ട് പെൺകുട്ടികളാണ് പൂർണിമയ്ക്ക് ഉള്ളത്. മൂത്തമകൾ പ്രാർത്ഥന സിനിമയിൽ പിന്നണി ഗായികയാണ്.

പൂർണിമ ചിങ്ങം സ്പെഷ്യലായി ഡിസൈൻ ചെയ്ത സെറ്റ് സാരിയിലുള്ള തന്റെ പുതിയ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പൊട്ട് എന്ന പേരാണ് പുതിയ ഡിസൈന് നൽകിയ പേര്. ജമന്തി പൂക്കൾ പോലെ വട്ടപ്പൊട്ടുകൾ സെറ്റിൽ കാണാം. സെറ്റുടുത്ത് നിൽക്കുന്ന പൂർണിമയെ കൂടുതൽ ചെറുപ്പമായി തോന്നിക്കുന്നുമുണ്ട്. 18 വയസ്സുള്ള മകളുള്ള അമ്മയാണോ എന്ന് സംശയം തോന്നിപോകും.