‘മിന്നൽ മുരളിയിലെ ഷിബുവിന്റെ സ്വന്തം ഉഷ! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി ഷെല്ലി..’ – വീഡിയോ വൈറൽ

മിന്നൽ മുരളി എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രമായ ഷിബു സ്നേഹിക്കുന്ന ഉഷ എന്ന കഥാപാത്രത്തെ മലയാളി സിനിമ പ്രേക്ഷകർ അത്ര പെട്ടന്ന് മറന്നിട്ടുണ്ടാവില്ല. ഉഷയ്ക്ക് വേണ്ടി 28 വർഷം കാത്തിരുന്ന ഷിബുവിന്റെ പ്രണയമൊക്കെ അന്ന് വലിയ ചർച്ചയായതാണ്. ഷെല്ലി എൻ കുമാറാണ് ആ ഉഷയായി അഭിനയിച്ചത്. ഷെല്ലിയെ അതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ മലയാളികൾക്ക് സുപരിചിതയാണ്.

സിനിമയിൽ സീരിയലുകളിലുമൊക്കെ സജീവമായി നിന്നിരുന്ന ഷെല്ലി, ഏഷ്യാനെറ്റിൽ കുങ്കുമപ്പൂവ് എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ശാലിനി എന്ന പ്രധാന വേഷത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ്. പിന്നീട് സ്ത്രീപദം എന്ന പരമ്പരയിലൂടെ തിരിച്ചുവരവ് നടത്തിയ ഷെല്ലി മിന്നൽ മുരളി ഇറങ്ങിയതോടെ മലയാളികൾ വീണ്ടും നെഞ്ചിലേറ്റി. കൂടുതൽ സിനിമകൾ ഷെല്ലിക്ക് ലഭിച്ചു.

ഹിന്ദിയിൽ ശൈതാൻ എന്ന വെബ് സീരീസിലും അഭിനയിച്ച് പ്രശംസ നേടിയ ഷെല്ലിയുടെ ഏറ്റവും പുതിയ മലയാള സിനിമയായ ‘ഒരു സർക്കാർ ഉൽപ്പന്നം’ അടുത്ത ദിവസം റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടയിലാണ് ഷെല്ലിയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. സുഹൃത്തിന് ഒപ്പമുള്ള മനോഹരമായ നിമിഷങ്ങളാണ് ഷെല്ലി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

ഷോർട്സും ടി ഷർട്ടും ധരിച്ച് ഹോട്ട് ലുക്കിൽ ഇരിക്കുന്ന ഷെല്ലിയെ കണ്ട ആരാധകർ ഞെട്ടി. ഇങ്ങനെയൊരു വേഷത്തിൽ ഷെല്ലിയെ ഇതിന് മുമ്പ് കണ്ടിട്ടില്ല. സിനിമയിലും സീരിയലുകളിലും നാടൻ വേഷങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള ഒരാളെ പെട്ടന്ന് ഇങ്ങനെ കണ്ട് പലരും ഒന്ന് അമ്പരന്നു. രുദ്രൻ കാണേണ്ട, ഷിബു ഇത് എങ്ങനെ സഹിക്കും എന്നിങ്ങനെ രസകരമായ കുറച്ച് കമന്റുകളും ഷെല്ലിയുടെ വീഡിയോയുടെ താഴെ വന്നിട്ടുണ്ട്.