‘എന്റെ രാജകുമാരി!! മകൾക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി നടി ഷീലു എബ്രഹാം..’ – ഭാവി നായികയെന്ന് ആരാധകർ

മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായും സഹനടിയും അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഷീലു എബ്രഹാം. നിർമ്മാതാവും ബിസിനസുകാരനുമായ എബ്രഹാം മാത്യുവിന്റെ ഭാര്യയാണ് ഷീലു എബ്രഹാം. വെഡിങ് ബോയ് എന്ന സിനിമയിലൂടെയാണ് ഷീലു അഭിനയ രംഗത്തേക്ക് വരുന്നത്. അഭിനയം കൂടാതെ നല്ലയൊരു നർത്തകി കൂടിയാണ് ഷീലു.

ജയറാമിന്റെ നായികയായിട്ടാണ് ഷീലു കൂടുതലായി അഭിനയിച്ചിട്ടുള്ളത്. മംഗ്ലീഷ്, ഷീ ടാക്സി, പുതിയ നിയമം, ആടുപുലിയാട്ടം, പുത്തൻപണം, സോളോ, പട്ടാഭിരാമൻ, ശുഭരാത്രി, അൽ മല്ലു, സ്റ്റാർ തുടങ്ങിയ സിനിമകളിൽ ഷീലു അഭിനയിച്ചിട്ടുണ്ട്. വിധി, വീകം തുടങ്ങിയ സിനിമകളാണ് ഇനി ശീലുവിന്റെ പുറത്തിറങ്ങാനുള്ളത്. അഭിനയ മികവ് കൊണ്ട് പലപ്പോഴും ഷീലു പ്രേക്ഷകരുടെ കൈയടി നേടാറുണ്ട്.

വിവാഹിതയായ ശേഷം സിനിമയിൽ വന്നതുകൊണ്ട് തന്നെ പലരും ക്യാരക്ടർ റോളുകളിൽ ഒതുങ്ങി പോകുമെന്ന് വിചാരിച്ചെങ്കിലും നായികയായിട്ടാണ് ഷീലു കൂടുതലായി അഭിനയിച്ചിട്ടുളളത്. 2013-ലാണ് ഷീലു ആദ്യമായി അഭിനയിക്കുന്നത്. കഴിഞ്ഞ 9 വർഷത്തോളമായി ഷീലു മലയാള സിനിമയിൽ നിറസാന്നിധ്യമായി മാറി കഴിഞ്ഞു. അഭിനയത്തോടൊപ്പം തന്നെ കുടുംബജീവിതവും നല്ല രീതിയിലാണ് ഷീലു കൊണ്ടുപോകുന്നത്.

ഇപ്പോഴിതാ മകളുടെ ജന്മദിനത്തിന് ഷീലു പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മകൾക്ക് ഒപ്പമുള്ളതും മകളുടെ മാത്രമായ ചിത്രങ്ങളും പങ്കുവച്ചുകൊണ്ട് “എന്റെ രാജകുമാരി” എന്ന ക്യാപ്ഷൻ നൽകിയാണ് പോസ്റ്റ് ചെയ്തത്. ക്യൂട്ട് ലുക്കിലുള്ള മകളുടെ ചിത്രങ്ങൾക്ക് താഴെ ശീലുവിന്റെ ആരാധകർ ഭാവി നായികയെന്നാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. ചെല്സി എന്നാണ് ശീലുവിന്റെ മകളുടെ പേര്.