2013-ൽ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുവെച്ച താരം ആണ് ഷീലു എബ്രഹാം. എന്നാൽ ചിത്രം നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് 2014-ൽ മമ്മൂട്ടി നായകനായ മംഗ്ലീഷ് എന്ന ചിത്രത്തിൽ ലീല എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചു. 2015-ൽ ഇറങ്ങിയ അനൂപ് മേനോൻ കാവ്യ മാധവൻ താര ജോഡികളായി അഭിനയിച്ച ‘ഷി ടാക്സി’ എന്ന ചിത്രത്തിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു.
മീര മാമൻ എന്ന കഥാപാത്രം മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു. തുടർന്ന് അഭിനയത്രിയായും നിർമ്മാതാവായും താരം മലയാള സിനിമയിൽ സജീവമായി. കനൽ, പുതിയ നിയമം, ആടുപുലിയാട്ടം എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായും പുത്തൻ പണം, സോളോ, പട്ടാമ്പി രാമൻ, ശുഭ രാത്രി, സ്റ്റാർ, വിധി, നാലാം മുറ, വീകം തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചു. പൊൻ മാനികവേൽ എന്ന ചിത്രത്തിലൂടെ തമിഴ് ഭാഷയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം.
അബാം മൂവീസ് എന്ന ബാനറിൽ ഷീലു എബ്രഹാമും മാത്യു അബ്രഹാമും ചേർന്നാണ് നിർമാണ മേഖലയിൽ സിനിമകൾ മലയാളികൾക്ക് മുമ്പിൽ എത്തിക്കുന്നത്. വാർത്തകളിൽ ഇടം പിടിക്കാറുള്ള ഷീലു എബ്രഹാം സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം ആയിക്കൊണ്ടിരിക്കുന്നത് താരത്തിന്റെ മകളായ ചെൽസിയുടെ ജന്മദിന ചിത്രങ്ങൾ ആണ്.
‘അവൾ എന്നെ അനുഗമിക്കാതെ എന്റെ അടുത്തുള്ള പാതയിലൂടെ ഞാൻ സ്വപ്നം കണ്ടതിലും കൂടുതൽ മുന്പോട്ടു പോകട്ടെ..’, എന്ന ആശംസകളോടെ ഷീലു എബ്രഹാം തന്നെ ആണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഒരുപാട് ജന്മദിന ആശംസകളും താരത്തിന്റെ മകൾക്ക് ലഭിക്കുന്നുണ്ട്. ചിലർ ഭാവി നായിക എന്ന് തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്.