സിനിമ നിർമ്മാതാവായ എബ്രഹാം മാത്യുവിന്റെ ഭാര്യയും അഭിനയത്രിയുമായ താരമാണ് നടി ഷീലു എബ്രഹാം. വീപ്പിങ് ബോയ് എന്ന എബ്രഹാം മാത്യു നിർമ്മിച്ച ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഷീലു പിന്നീട് നിരവധി സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ചിട്ടുണ്ട്. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഷീ ടാക്സി എന്ന സിനിമയാണ് ഷീലുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.
മംഗ്ലീഷ്, കനൽ, പുതിയ നിയമം, ആടുപുലിയാട്ടം, പുത്തൻപണം, സോളോ, സാദൃശ്യവാഖ്യം, പട്ടാഭിരാമൻ, ശുഭരാത്രി, അൽ മല്ലു, മരട് തുടങ്ങിയ സിനിമകളിൽ ഷീലു അഭിനയിച്ചിട്ടുണ്ട്. ഇതിൽ പല സിനിമകളും നിർമ്മിച്ചത് ഷീലുവിന്റെ ഭർത്താവായിരുന്നു. അഭിനയത്തോടൊപ്പം തന്നെ ക്ലാസിക്കൽ നർത്തകിയായും മലയാളികളെ ഞെട്ടിച്ചിട്ടുള്ള ഒരാളാണ്. സ്വാഭാവികമായ അഭിനയമാണ് ഷീലുവിനെ വ്യത്യസ്തയാകുന്നത്.
8 വർഷത്തോളമായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ഷീലു വിവാഹിതയായിട്ട് ഏകദേശം 17 വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. രണ്ട് കുട്ടികളാണ് താരത്തിനുള്ളത്. വിവാഹ ശേഷം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ വളരെ ചുരുക്കം ചില അഭിനയത്രികളെ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ. നെയിൽ, ചെൽസി എന്നിങ്ങനെയാണ് ഷീലുവിന്റെയും ഏബ്രഹാമിന്റെയും മക്കളുടെ പേരുകൾ.
മകളെ പരിചയപ്പെടുത്തികൊണ്ട് ഷീലു ചെൽസിയുടെ ചിത്രങ്ങൾ ഈ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. അമ്മയെ പോലെ തന്നെ ചെൽസിയും സുന്ദരിയാണ്. ഭാവി നായികയെന്നാണ് ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ പറയുന്നത്. മകളുടെ ജന്മദിനത്തിനാണ് ഷീലു ഇതിന് മുമ്പ് ചെൽസിയുടെ ഫോട്ടോ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചത്. വീക്കം ആണ് ശീലുവിന്റെ ഇനി ഇറങ്ങാനുള്ള സിനിമ.