അബാം മൂവീസിന്റെ ഓണറും നിർമാതാവുമായ എബ്രഹാം മാത്യുവിന്റെ ഭാര്യയും നടിയുമായ താരമാണ് ഷീലു എബ്രഹാം. എബ്രഹാം മാത്യു നിർമ്മിച്ച വീപ്പിങ് ബോയ് എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ ഷീലു ഇന്ന് മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. കോട്ടയം ഭരണങ്ങാനം സ്വദേശിനിയായ ഷീലു, ഷീ ടാക്സി എന്ന സിനിമയിലൂടെയാണ് പ്രശസ്തയാകുന്നത്.
കനൽ, ആടുപുലിയാട്ടം, പുതിയ നിയമം, സോളോ, പുത്തൻപണം, അൽ മല്ലു, സ്റ്റാർ, മരട്, നാലാം മുറ, വീകം തുടങ്ങിയ സിനിമകളിൽ ഷീലു എബ്രഹാം അഭിനയിച്ചിട്ടുണ്ട്. അഭിനയം കൂടാതെ നല്ലയൊരു നർത്തകി കൂടിയാണ് ഷീലു എബ്രഹാം. ഷീലു അഭിനയിച്ച മിക്ക സിനിമകളുടെയും നിർമ്മാതാവ് എബ്രഹാം മാത്യു തന്നെയാണ്. ഷീലു നായികയായും കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
സ്റ്റാർ, വിധി, പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലാണ് ഷീലു എബ്രഹാം നായികയായി അഭിനയിച്ചത്. ആദ്യ തമിഴ് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഷീലു. രണ്ട് മക്കളാണ് ഷീലുവിന് ഉള്ളത്. ഇതിൽ മൂത്തമകൾ ചെൽസിയുടെ ഫോട്ടോസ് ഇടയ്ക്കിടെ ഷീലു പങ്കുവെക്കാറുണ്ട്. ”ഭാവി നായികാ” എന്നാണ് ഷീലുവിന്റെ മകളുടെ ഫോട്ടോസിന് താഴെ ആരാധകർ കമന്റ് ഇടാറുള്ളത്.
തങ്ങളുടെ പുതിയ വീടിന്റെ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഷീലു. വീട് ആണോ മാൾ ആണോ എന്ന് ഒറ്റനോട്ടത്തിൽ സംശയം തോന്നിപോകും. തീയേറ്ററും ലിഫ്റ്റും ഉൾപ്പടെയുള്ള സൗകര്യങ്ങളോടെയാണ് ഷീലുവും ഭർത്താവ് എബ്രഹാം മാത്യുവും വീട് പണിത്തിരിക്കുന്നത്. ആഡംബര വീടിന്റെ ചിത്രങ്ങൾ കണ്ട് എന്തായാലും മലയാളികളുടെ കണ്ണ് തള്ളിയിരിക്കുകയാണ്.