ദി കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ രണ്ട് ദിവസമായി നടന്നുകൊണ്ടിരിക്കുന്നത്. മലയാളികളിൽ ഭൂരിഭാഗം പേരും പ്രതേകിച്ച് ഇടത്-വലുത് കക്ഷികൾ സിനിമയുടെ റിലീസിനെ എതിർത്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. സിനിമ കേരളത്തിന്റെ ഐക്യത്തെ തകർക്കുമെന്നും തെറ്റായ കണക്കുകൾ കാണിച്ച് തെറ്റിദ്ധരിക്കപ്പെടുത്തുവെന്നും ഇവർ ആരോപിച്ചു.
ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റി ഐഎസിൽ ചേർക്കുന്നു എന്ന ആശയമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ഇതിന് വേണ്ടി 32000 പെൺകുട്ടികളെ ഇതുപോലെ മാറ്റി അവിടെ ചേർത്തിട്ടുണ്ടെന്ന് ഒരു കണക്കും സിനിമയിൽ പറയുന്നുണ്ട്. ഇതിനെതിരെയാണ് പ്രതിഷേധം. സംഘപരിവാർ അജണ്ടയാണ് സിനിമയിലൂടെ കാണിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് നേതാക്കളിൽ മിക്കവരും സിനിമയുടെ റിലീസ് തടയണമെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്.
എങ്കിൽ വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. “ഇത് ‘നിങ്ങളുടെ’ കേരള കഥയായിരിക്കാം. അത് ‘ഞങ്ങളുടെ’ കേരള കഥയല്ല..”, എന്ന ഒരു ട്വീറ്റ് ശശി തരൂർ ദി കേരള സ്റ്റോറിയുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് കുറിച്ചിരുന്നു. ഇന്നലെയിട്ട പോസ്റ്റിന് കൂട്ടിച്ചേർത്ത് ശശി തരൂർ ഇന്ന് മറ്റൊരു പോസ്റ്റും ഇട്ടിട്ടുണ്ട്. ശശി തരൂരിന് വലിയ വിമർശനമാണ് ഇതിന് കേൾക്കേണ്ടി വന്നത്.
‘ഞാൻ ഊന്നിപ്പറയട്ടെ, സിനിമ നിരോധിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല.. ആവിഷ്കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാൽ അത് വിലക്കണമെന്ന് അവകാശപ്പെടാൻ പാടില്ല. എന്നാൽ ഇത് നമ്മുടെ യാഥാർത്ഥ്യത്തെ തെറ്റായി പ്രതിനിധീകരിക്കുന്നതാണെന്ന് ഉറക്കെ പറയാൻ കേരളീയർക്ക് എല്ലാ അവകാശവുമുണ്ട്..”, ഇതായിരുന്നു ഇന്ന് ശശി തരൂർ ഇട്ട പോസ്റ്റ്. ഇതിന് താഴെ ശശി തരൂരിന്റെ സംഘി സ്വഭാവം വെളിയിൽ വന്നുവെന്ന രൂപേണ പ്രതികരണങ്ങൾ ഉണ്ടായി.