‘കണ്ടാൽ ദോറോത്തി മദാമ്മയെ പോലെ!! കറുപ്പിൽ ഹോട്ട് ലുക്കിൽ നടി ഹണി റോസ്..’ – ഫോട്ടോസ് വൈറലാകുന്നു

മുപ്പത്തിയൊന്നാം വയസ്സിൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ മുഴങ്ങികേൾക്കുന്ന ഒരു പേരാണ് നടി ഹണി റോസിന്റേത്. മലയാളത്തിലും തെലുങ്കിലുമാണ് ഹണി റോസ് ഇപ്പോൾ കൂടുതൽ അഭിനയിക്കുന്നത്. ഉദ്‌ഘാടനങ്ങളിലൂടെ സജീവമായി നിൽക്കാൻ ഹണി റോസിന് സാധിക്കുന്നുണ്ട്. തിരക്കിട്ട ഷൂട്ടിംഗ് ലൈഫിലും എങ്ങനെ ഇത്രത്തോളം ഉദ്‌ഘാടനങ്ങളിൽ പങ്കെടുക്കാൻ താരത്തിന് സാധിക്കുന്നു എന്നത് കൗതുകകരമാണ്.

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന റാണി എന്ന മലയാള സിനിമയാണ് ഇനി ഹണി റോസിന്റെ വരാനുള്ളത്. ഈ അടുത്തിടെ തിയേറ്ററിൽ ഇറങ്ങിയ പൂക്കാലം എന്ന സിനിമയിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ടായിരുന്നു. വിജയരാഘവൻ 100 വയസ്സുള്ള ഒരു കഥാപാത്രമായി അഭിനയിച്ച സിനിമയിൽ ഹണി അഭിനയിച്ചിരുന്നു. സിനിമ പക്ഷേ തിയേറ്ററുകളിൽ പരാജയപ്പെട്ടിരുന്നു.

തെലുങ്കിൽ ഹണിയുടെ ഒരു സിനിമ ഷൂട്ടിംഗ് ആരംഭിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി ഹണിയുടെ ഉദ്‌ഘാടന വീഡിയോസ് ഒന്നും വന്നിരുന്നില്ല. പക്ഷേ ഇപ്പോഴിതാ ഹണിയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ശ്രദ്ധനേടിയിരിക്കുകയാണ്. ഹണി തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിട്ടുളളത്. ഇബ്രൂ മീഡിയ കിംഗസ് ആണ് ഹണിയുടെ ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

കറുപ്പ് ഗൗൺ ധരിച്ച് തലയിൽ തൊപ്പിയും വച്ച് ഒരു മദാമ്മയെ പോലെയാണ് ഹണി റോസിനെ ചിത്രങ്ങളിൽ തോന്നിപ്പിക്കുന്നത്. ഒരു ഹോളിവുഡ് നായികയെ പോലെയുണ്ടെന്ന് ആരാധകർ പറയുന്നുണ്ട്. രാഹുൽ നമോയാണ് ഹെയർ ആൻഡ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മാൻ ബൗട്ടിക്കിന്റെ ഔട്ട് ഫിറ്റാണ് ഹണി റോസ് ധരിച്ചിരിക്കുന്നത്. ആരാധകരിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ മാത്രമാണ് ഹണിക്ക് ലഭിച്ചത്.


Posted

in

by