December 11, 2023

‘മൈ നെയിം ഈസ് അഴകനിലെ നായികയല്ലേ ഇത്!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി ശരണ്യ ആർ..’ – ഫോട്ടോസ് വൈറൽ

യുവനടിമാർ മലയാള സിനിമയിൽ ധാരാളമായി വരുന്ന സമയമാണ് ഇപ്പോൾ. പലർക്കും മികച്ച സിനിമകൾ തന്നെയാണ് ആദ്യം തന്നെ ലഭിക്കാറുള്ളത്. പിന്നീട് സിനിമയിൽ സ്ഥിരമായി സാനിദ്ധ്യം അറിയിക്കുക എന്നതാണ് ഏറ്റവും പ്രയാസം നിറഞ്ഞ ഒരു കാര്യം. പലരും ആദ്യ ചിത്രത്തിൽ അഭിനയിച്ച ശേഷം മറ്റൊരു സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലുമാണ്. കൂടുതൽ പേർക്കും സിനിമയിൽ തിളങ്ങാൻ പറ്റാറുണ്ട്.

വിഷ്ണു നാരായൺ സംവിധാനം ചെയ്ത ടോവിനോ തോമസ് നായകനായി പ്രേക്ഷക പ്രീതി നേടിയ ഒരു സിനിമയായിരുന്നു മറഡോണ. ആ സിനിമയിൽ നായികയായി അരങ്ങേറി കൊണ്ട് മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി ശരണ്യ ആർ നായർ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനമാണ് ശരണ്യ കാഴ്ചവച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ നല്ല വേഷങ്ങൾ ശരണ്യ ലഭിച്ചു.

മലയാള സിനിമ കൂടാതെ തമിഴിൽ ഒരു ചിത്രത്തിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. ജ്യോതിക നായികയായ ജാൻസി എന്ന ചിത്രത്തിലാണ് ശരണ്യ അഭിനയിച്ചത്. മലയാളത്തിലെ ടു സ്റ്റേറ്റസ്, ഈ അടുത്തിടെ ഇറങ്ങിയ മൈ നെയിം ഈസ് അഴകൻ തുടങ്ങിയ സിനിമകളിലും ശരണ്യ നായികയായി അഭിനയിച്ചിരുന്നു. ഇതിൽ മൈ നെയിം ഈസ് അഴകൻ ഒ.ടി.ടിയിൽ ഇറങ്ങിയപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആളങ്കം എന്ന സിനിമയാണ് ഇനി ശരണ്യയുടെ ഇറങ്ങാനുള്ളത്. അതെ സമയം ശരണ്യയുടെ ഒരു പുതിയ ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. വിന്ദുജാ മേനോന്റെ സ്റ്റൈലിങ്ങിലാണ് ശരണ്യ ഈ ഷൂട്ട് ചെയ്തിരിക്കുന്നത്. ആനന്ദ് എൻ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സുരേഷ് പിഷാരടിയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് ശരണ്യ ഈ ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുന്നത്.