February 27, 2024

‘ആലപ്പുഴയിൽ ബീച്ച് റിസോർട്ടിൽ അവധി ആഘോഷിച്ച് ടോവിനോയുടെ നായിക ശരണ്യ..’ – ഫോട്ടോസ് വൈറൽ

അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുക എന്ന് പറയുന്നത് അത്ര എളുപ്പുമായ ഒരു കാര്യമല്ല. അഭിനയിക്കുന്ന പലർക്കും അത് സാധിക്കാൻ പറ്റുകയില്ലെങ്കിലും ചിലർ അങ്ങനെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്. ആ ചിത്രം തിയേറ്ററുകളിൽ വലിയ ഓളം ഉണ്ടാക്കിയിട്ടില്ലെങ്കിൽ കൂടിയും അവരുടെ പ്രകടനം ചിലപ്പോൾ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടാറുണ്ട്.

ടോവിനോ ചിത്രമായ മറഡോണയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ശരണ്യ ആർ നായർ. ശരണ്യ ആദ്യമായി അഭിനയിച്ച സിനിമയിൽ തന്നെ നായികയായി തിളങ്ങാൻ സാധിച്ചിട്ടുണ്ട്. ഒരു അപ്പാർട് മെറ്റിൽ ഹോം നഴ്സായി ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയായിട്ടാണ് ശരണ്യ അതിൽ അഭിനയിച്ചത്. തൊട്ടടുത്ത അപ്പാർട് മെറ്റിൽ ഒളിച്ചു താമസിക്കാൻ വരുന്നളായിരുന്നു ടോവിനോയുടെ കഥാപാത്രം.

ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ സിനിമ തിയേറ്ററുകളിൽ വലിയ വിജയം ആയിരുന്നില്ല. പക്ഷേ ശരണ്യയെ മലയാളികൾ തിരിച്ചറിയാൻ സാധിച്ചിരുന്നു. അതിന് ശേഷം 2 സ്റ്റേറ്റ്സ് എന്ന സിനിമയിൽ ശരണ്യ അഭിനയിച്ചു. മൈ നെയിം ഈസ് അഴകൻ എന്ന ചിത്രമാണ് ശരണ്യയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ.

സോഷ്യൽ മീഡിയകളിൽ ശരണ്യയും മറ്റു നടിമാരെ സജീവവും അവരെ പോലെ ഫോട്ടോഷൂട്ടുകളും ഒക്കെ ചെയ്യാറുണ്ട്. ഇപ്പോഴിതാ ആലപ്പുഴയിലെ മാരാരിക്കുളത്തെ ഒരു ബീച്ച് റിസോർട്ടിൽ വെക്കേഷൻ ആഘോഷിക്കാൻ എത്തിയതിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് ശരണ്യ. അതി മനോഹരമായ റിസോർട്ടിലെ കാഴ്ചകളും പൂളുമെല്ലാം ശരണ്യ ആസ്വദിക്കുകയും ചെയ്തു.