‘മലയാള സിനിമയിലെ ഭാവി നായിക!! ഗ്ലാമറസ് ഷൂട്ടിന്റെ ബി.ടി.എസ് പുറത്തുവിട്ട് ഇഷാനി കൃഷ്ണ..’ – വീഡിയോ കാണാം

കേരളത്തിൽ ഏറെ ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. സമൂഹ മാധ്യമങ്ങളിൽ ഇത്രത്തോളം സ്വാതീനം ചിലതാൻ കഴിയുന്ന മറ്റൊരു കുടുംബം ഉണ്ടോയെന്നത് സംശയമാണ്. കൃഷ്ണകുമാറിന്റെ നാല് പെൺമക്കളും ഭാര്യ സിന്ധുവുമെല്ലാം സോഷ്യൽ മീഡിയകളിൽ താരങ്ങളാണ്. മൂത്തമകൾ അഹാന കൃഷ്ണ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയാണ്.

അഹാനയാണ് അനിയത്തിമാരെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആക്കി മാറ്റിയത്. അവർക്ക് ഒപ്പം ടിക് ടോക് വീഡിയോസ് ചെയ്ത മലയാളികൾക്ക് സുപരിചിതരാക്കി മാറ്റുകയും പിന്നീട് ഓരോ ആളുകൾക്ക് പ്രതേകം പ്രതേകം ഫാൻ ബേസ് വരികയും ചെയ്തു. അഹാനയുടെ അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക എല്ലാവർക്കും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമെല്ലാം ഒരുപാട് ഫോളോവേഴ്സ് ആണ് ഉളളത്.

അഹാന കഴിഞ്ഞാൽ പിന്നീട് സിനിമ മേഖലയിലേക്ക് ചുവടുവച്ചത് ഇഷാനിയാണ്. ഇഷാനി അച്ഛനും കൂടി അഭിനയിച്ച വൺ എന്ന സിനിമയിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചിരുന്നു. അതുകൊണ്ട് തന്നെ താരകുടുംബത്തിലെ അടുത്ത നായിക ഇഷാനിയാന്നെന്നാണ് മലയാളികളുടെ കണ്ടെത്തലുകൾ. അത് തോന്നിപ്പിക്കുന്ന വിധത്തിൽ ഒരു ഫോട്ടോഷൂട്ടാണ് ഇഷാനി ഇപ്പോൾ ചെയ്തിരിക്കുന്നത്.

ജിക്സൺ ഫ്രാൻസിസ് എടുത്ത ചിത്രങ്ങളിൽ ഇഷാനിയെ സ്റ്റൈലിഷ് മേക്കോവറിലാണ് കാണാൻ സാധിക്കുന്നത്. അമ്മയ്ക്കും അഹാനയ്ക്കും ഒപ്പം തിരുവനന്തപുരത്ത് നിന്നും കൊച്ചയിൽ എത്തിയാണ് ഇഷാനി പുതിയ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ ബി.ടി.എസ് വീഡിയോ ഇഷാനി തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. യൂട്യൂബ് ട്രെൻഡിങ്ങിൽ അത് പെട്ടന്ന് തന്നെ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.