‘വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല..’ – ആലുവ കേസിലെ വിധിയിൽ നടൻ ഷെയിൻ നിഗം

ആലുവയിൽ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡി പ്പിച്ച് കൊ ലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അസ്ഫാക് ആലയ്ക്ക് എറണാകുളം പോ ക്സോ കോടതി വ.ധശിക്ഷ ഇന്ന് വിധിച്ചിരിക്കുകയാണ്. വിധിയെ മലയാളികൾ ഒന്നടങ്കം സന്തോഷത്തോടെ തന്നെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്. പ്രതിക്ക് വ.ധശിക്ഷ ലഭിക്കണമെന്ന് നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ആവശ്യം ഉയർന്നിരിക്കുകയാണ്.

ഇപ്പോഴിതാ വിധി വന്നതിന് പിന്നാലെ യുവനടനായ ഷെയിൻ നിഗം തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഷെയിൻ നിഗം പ്രതികരിച്ചത്. ഒറ്റവരിയിലുള്ള ഷെയിന്റെ പ്രതികരണം മലയാളികൾ കൈയടിച്ച് അഭിനന്ദിച്ചിരിക്കുകയാണ്. “വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല.”, ഇതായിരുന്നു ഷെയിൻ നിഗം കുറിച്ചത്.

പോസ്റ്റിന് താഴെ ഷെയിനെ അഭിനന്ദിച്ച് പല കമന്റുകളും അതുപോലെ വിധിയെ പറ്റിയും അഭിപ്രായങ്ങൾ വരികയുണ്ടായി. ‘തീർച്ചയായും.. വ.ധശിക്ഷ മറ്റേതെങ്കിലും ശിക്ഷ നൽകിയിരുന്നുവെങ്കിൽ നിരാശ തരുന്നതായിരുന്നു. ഈ വിധി അങ്ങേയറ്റം സന്തോഷം നൽകുന്ന വിധി തന്നെ കുറ്റവാളികൾക്ക് ഇതൊരു പാഠമാവട്ടെ നിയമപാലകരെയും കോടതിയെയും നമുക്ക് അഭിനന്ദിക്കാം..’, ഒരാൾ കമന്റ് ഇട്ടു.

വിധിയിൽ സന്തോഷിക്കുന്നു, പക്ഷേ അത് നടപ്പാക്കി കഴിഞ്ഞാൽ മാത്രമേ സന്തോഷത്തിൽ പൂർത്തിവരൂ എന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്. കൂടുതൽ പേരും വിധി നടപ്പാക്കാതെ സന്തോഷിക്കാൻ കഴിയുകയില്ല എന്നാണ് പ്രതികരിച്ചിരിക്കുന്നത്. മേൽ കോടതിയിൽ അപ്പീൽ കൊടുത്ത് പ്രതി ശിക്ഷയിൽ ഇളവ് മേടിക്കുമെന്നും ചിലർ സംശയിക്കുന്നുണ്ട്. എന്തായാലും ശിശുദിനത്തിൽ മലയാളികൾ കേട്ട വാർത്ത സന്തോഷം തരുന്നത് തന്നെയാണ്.