‘എനിക്ക് ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയും, കുഞ്ഞുങ്ങളെ എങ്കിലും വെറുതെ വിട്ടൂടെ..’ – പലസ്തിൻ വിഷയത്തിൽ ഷെയിൻ നിഗം

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ താരമാണ് നടൻ ഷെയിൻ നിഗം. അച്ഛന് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഇന്ന് ഷെയിൻ ചെയ്യുന്നുണ്ട്. മലയാളത്തിലെ ഏറെ തിരക്കുള്ള യുവനടനായി ഷെയിൻ മാറി കഴിഞ്ഞു. ഷെയിന്റെ വാക്കുകൾ കേൾക്കാനും ആളുകളുണ്ട്. ഇപ്പോഴിതാ പലസ്തിൻ വിഷയത്തിൽ ഷെയിൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “ഞാൻ അത്യാവശ്യം ഇമോഷണൽ ആയിട്ടുള്ള ആളാണ്.. എനിക്ക് ഇതൊക്കെ കാണുമ്പോൾ എന്റെ കണ്ണൊക്കെ നിറയും.

എന്തും ആയിക്കോട്ടെ.. യുദ്ധത്തിന് പല കാരണങ്ങൾ ഉണ്ടാകും.. ഈ കൊച്ചുങ്ങളെ കൊ,ല്ലുന്നത് എന്തിനാണ്? നമ്മൾ പണ്ടത്തെ പോലെ രണ്ട് സമമായിട്ടുള്ളവർ അടിച്ചുതീർക്കട്ടെ.. എന്തിനാണ് കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊ.ല്ലുന്നതെന്തിനാണ്? എനിക്ക് അത് ഭയങ്കര ബുദ്ധിമുട്ടാണ്. എന്റെ കണ്ണ് നിറയും.. ഞാൻ എന്റെ ഉമ്മച്ചിയുമായിട്ട് അത് റിലേറ്റ് ചെയ്യും. ചിലപ്പോൾ അത് എന്റെയൊരു കുറവായിരിക്കാം.. എനിക്ക് അങ്ങനെ ഇമോഷണലി അങ്ങനെയൊരു ആളായിരിക്കും.

അത് അല്ലല്ലോ പ്രശ്നം! പണ്ടത്തെ പോലെ അടിച്ചുതീർക്കന്നെ. ഒരു സൈഡിൽ നൂറ് പേരും അവിടെ നിന്നും ഇവിടെ നിന്നും അടിക്കുക.. എന്നിട്ട് അത് ആരാണോ ജയിക്കുന്നത്, അവർ എന്താണെന്ന് വച്ചാൽ ചെയ്യൂ.. എഴുതി എടുക്കുകയോ.. എന്താണെന്ന് വച്ചാൽ അത് കഴിഞ്ഞ് ചെയ്യൂ.. പക്ഷേ കൊച്ചുങ്ങളെ വെറുതെ വിട്ടൂടെ.. അങ്ങനെ പല കാര്യങ്ങളുണ്ട്. എന്തൊക്കെ അനീതികളാണ് നടക്കുന്നത്. നമ്മുടെ മതം നമ്മളാണോ നിശ്ചയിച്ചത്? ഈ മതത്തിന്റെ പേരിൽ ഒരാളെ ചൂഷണം ചെയ്യുന്നത് ശരിയാണോ?

ഞാൻ എന്റെ അപ്പുറത്തെ വീട്ടിലാണ് ജനിച്ചതെങ്കിലും ഞാനൊരു ഹിന്ദുവായി, അതിന് അപ്പുറത്തെ വീട്ടിലാണ് ജനിച്ചതെങ്കിലും ഞാനൊരു ക്രിസ്ത്യനായി. ഇതിന്റെ പേരിൽ ഒരുപറ്റം ആളുകളെ മാത്രം മാറ്റിനിർത്തുന്നതോ ചൂഷണം ചെയ്യുന്നതോ ശരിയായ ഒരു കാര്യമല്ല. എല്ലാത്തിലും ഉണ്ടെന്നേ നല്ലതും ചീത്തയുമൊക്കെ.. നമ്മളിലുമുണ്ട്. പെർഫെക്ട് ആയിട്ടുള്ള ഒരാളുണ്ടോ? എന്നിലുമുണ്ട് നല്ലതും മോശവും.. ഞാൻ അത്ര നല്ല ആളൊന്നുമല്ല.. പക്ഷേ എന്റെ ഉള്ളിലും ഒരു നന്മയുണ്ട്.

ചെറിയയൊരു ജീവിതമാണ് ഉളളത് നമ്മുക്ക്.. നാളെ രാവിലെ എഴുനേൽക്കുമോ എന്ന് പോലും അറിയാത്ത ജീവിതത്തിന് ഈ യുദ്ധമൊക്കെ ചെയ്യുന്നത് എന്തിനാണ്? എന്നിട്ട് എന്താണ് നിങ്ങൾ നേടുന്നത്? കുറെ പൈസ ഉണ്ടാക്കിയിട്ട് എന്തിനാണ്.. മനുഷ്വത്വം വേണം.. ആരെങ്കിലുമൊക്കെ ഇതൊക്കെ സംസാരിക്കേണ്ട.. ലോകം അവസാനിക്കാറായി.. ഇനിയെങ്കിലും ആരെങ്കിലുമൊക്കെ ഇതിനെ പറ്റി സംസാരിക്കേണ്ട?”, ഷെയിൻ നിഗം പറഞ്ഞു.