‘അമ്മയെ പകർത്തി വച്ചതുപോലെ തന്നെ! കുഞ്ഞിനൊപ്പം ക്യൂട്ട് ലുക്കിൽ നടി ഷംന കാസിം..’ – ഫോട്ടോസ് വൈറൽ

2004-ൽ പുറത്തിറങ്ങിയ മഞ്ഞുപോലെയൊരു പെൺകുട്ടി എന്ന സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങി, അലി ഭായ്, കോളേജ് കുമാരൻ തുടങ്ങിയ മോഹൻലാൽ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത തന്റെ സ്ഥാനം നേടിയെടുത്ത നടിയാണ് ഷംന കാസിം. ഇരുപത് വർഷത്തിന് അടുത്തായി സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരാളാണ് ഷംന. അഭിനയത്രി എന്ന പോലെ തന്നെ മികച്ചയൊരു നർത്തകി കൂടിയാണ് ഷംന.

വ്യവസായി ഷാനിദ് ആസിഫ് അലിയുമായി കഴിഞ്ഞ വർഷമാണ് ഷംന വിവാഹിതയായത്. ഈ വർഷം ഏപ്രിലിൽ ഷംന, ഷാനിദ് ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. ഹംദാൻ എന്നാണ് മകന് ഇരുവരും ചേർന്ന് നൽകിയിരിക്കുന്ന പേര്. മകനിപ്പോൾ നാല് മാസം പ്രായം ആയിരിക്കുകയാണ്. കുഞ്ഞിനേയും കൊണ്ട് ഷംന ഭർത്താവിന് ഒപ്പം ഇപ്പോൾ ചടങ്ങുകൾക്ക് ഒക്കെ പോകാറുമുണ്ട്.

അതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ഈ കഴിഞ്ഞ ദിവസം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ എകെയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി ഷംനയും ഷാനിദും കുഞ്ഞും എത്തിയിരുന്നു. നിരവധി സിനിമ, ടെലിവിഷൻ താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ഒരു നിക്കാഹ് ആയിരുന്നു അത്.

കുഞ്ഞുമായി എത്തിയ ഷംനയുടെ ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കവച്ചിട്ടുണ്ട്. അമ്മയെ പകർത്തി വച്ചതുപോലെ ഉണ്ട് എന്നും കുഞ്ഞിനൊപ്പമുള്ള ഫോട്ടോയുടെ താഴെ ആരാധകരുടെ കമന്റുകളും വന്നിട്ടുണ്ട്. അമ്മയും കുഞ്ഞും ക്യൂട്ട് ആയിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ദുബൈയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സോഷ്യൽ മീഡിയ താരങ്ങളും പങ്കെടുത്തിരുന്നു.