മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടി ഷംന കാസിം അമ്മയായി. ഏറെ ദിവസത്തെ ആരാധകർക്ക് കാത്തിരിപ്പിന് ഒടുവിൽ ഷംന കാസിം അമ്മയായ കാര്യം പുറത്തുവന്നിരിക്കുന്നത്. ആൺ കുഞ്ഞിനാണ് ഷംന ജന്മം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ഷംന കുഞ്ഞിന് ജന്മം നൽകിയത്.
അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ സന്തോഷ വാർത്ത ആരാധകർക്ക് ഏറ്റെടുത്തു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഷംനയ്ക്ക് ആശംസകൾ നേർന്ന് നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. തെന്നിന്ത്യയിൽ ഒട്ടാകെ അഭിനയിച്ചിട്ടുള്ള ഷംനയ്ക്ക് ഇവിടിങ്ങളിൽ നിന്നുമായി ധാരാളം ആരാധകരുമുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഷംന അമ്മയാകാൻ പോകുന്നുവെന്ന വിശേഷം പങ്കുവച്ചത്.
2022 ഒക്ടോബറിൽ ആയിരുന്നു ഷംനയുടെ വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നാം മാസം തന്നെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവച്ചത് ഒരുപാട് ഗോസിപ്പുകൾക്ക് ഇടയൊരുക്കിയിരുന്നു. എന്നാൽ താരം തന്നെ യൂട്യൂബിലൂടെ ഇതിന് കാരണം വ്യക്തമാക്കുകയും ചെയ്തു. വിവാഹത്തിന് മുമ്പ് നിക്കാഹ് ജൂണിൽ നടന്നിരുന്നുവെന്ന് താരം വ്യക്തമാക്കി. ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമയായ ഷാനിദ് ആസിഫ് അലിയാണ് താരത്തിന്റെ ഭർത്താവ്.
തെന്നിന്ത്യയിലെ ഒരുപാട് താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ വാങ്ങിക്കൊടുക്കാൻ ഷാനിദിന്റെ കമ്പനിയാണ് മുൻകൈ എടുത്തിരുന്നത്. റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുന്നിലേക്ക് എത്തിയ ഷംന പിന്നീട് സിനിമയിൽ അഭിനയിക്കുകയും തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറുകയും ആയിരുന്നു. 2004-ലായിരുന്നു സിനിമയിലെ അരങ്ങേറ്റം. നല്ലയൊരു നർത്തകിയായും പേര് നേടിയ ഒരാളാണ് ഷംന.