‘ഹണിമൂൺ അല്ല, മാലിദ്വീപിലേക്ക് ഒരു സോളോ ട്രിപ്പാണ് ഞാൻ ആഗ്രഹിച്ചത്..’ – ഫോട്ടോസ് പങ്കുവച്ച് നടി ശാലിൻ സോയ

കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്ന സ്ഥാനങ്ങളിൽ ഒന്നാണ് മാലിദ്വീപ്. അതിന് കാരണം മറ്റൊന്നുമല്ല ഒന്നിന് പിറകെ ഒന്നായി തെന്നിന്ത്യൻ താരസുന്ദരികൾ മാലിദ്വീപിലേക്ക് അടിച്ച് പൊളിക്കാൻ പോയികൊണ്ടിരിക്കുകയാണ്. കുടുംബത്തോടൊപ്പവും ഭർത്താവിനൊപ്പം ആഘോഷമാക്കാൻ താരങ്ങൾ മാലിദ്വീപിലേക്ക് ഫ്ലൈറ്റ് കയറി.

തെന്നിന്ത്യൻ താരസുന്ദരികളായ കാജൽ അഗർവാൾ, സാമന്ത അക്കിനേനി, രാകുൽ പ്രീത് സിംഗ്, വേദിക എന്നിവർ അതിമനോഹരമായ മാലിദ്വീപിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. താരസുന്ദരികൾ ഒന്നിന് പിറകെ ഒന്നായി എന്തിനാണ് മാലിദ്വീപിലേക്ക് പോകുന്നതെന്നായി ആരാധകരുടെ സംശയം.

ഇവരെ കൂടാതെ മലയാളത്തിലെ ഒരു യുവനടിയും ഈ കഴിഞ്ഞ ദിവസം അവിടേക്ക് പോയതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ മാലിദ്വീപ് മയമായി. അവധി ആഘോഷിക്കാൻ ഏറ്റവും മനോഹരമായ സ്ഥലമാണ് മാലിദ്വീപ് എന്നാണ് പോയവർ ഓരോതവരുടെയും പോസ്റ്റുകളിൽ നിന്ന് വ്യക്തമാക്കുന്നത്.

ശാലിൻ ആകട്ടെ തന്റെ പുതിയ ചിത്രങ്ങൾക്ക് ഒപ്പം മറ്റൊരു കൗതുകവും രസകരവുമായ കാര്യം കൂടി കുറിച്ചിട്ടുണ്ട്. ‘മാലിദ്വീപുകളിലേക്കുള്ള മധുവിധുവിനേക്കാൾ ഞാൻ ഒരു സോളോ ട്രിപ്പ് ചെയ്യാനാണ് ആഗ്രഹിച്ചത്.. എന്റെ ഈ ആഗ്രഹം ഞാൻ എല്ലാവരോടും പറയാറുണ്ടായിരുന്നു. ഇപ്പോൾ അത് യാഥാർത്ഥ്യമായി.

ഒരു അടിച്ച് പൊളി അവധി ആഘോഷത്തെക്കാൾ പ്രാദേശിക പര്യവേക്ഷണമാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ലോക്കൽ ഭക്ഷണങ്ങൾ, സ്ട്രീറ്റുകളിലൂടെയുള്ള യാത്രകൾ, സ്‌ക്യൂബ ഡൈവിംഗ്, പാരസെയ്‌ലിംഗ് തുടങ്ങിയവ ഞാൻ ഇവിടെ ചെയ്തു..’, ശാലിൻ അവിടേക്കുള്ള യാത്രയ്ക്ക് സഹായമായ ട്രാവൽ ഏജന്റിനെ പരിചയപ്പെടുത്തി ഫോട്ടോസ് പോസ്റ്റ് ചെയ്തു.

CATEGORIES
TAGS
NEWER POST‘നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി ജയറാമിന്റെ മകൾ മാളവിക..’ – ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ