‘ഇത് എന്തൊരു മാറ്റം!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി ശാലിൻ സോയ..’ – ഫോട്ടോസ് കാണാം

ടെലിവിഷൻ, സിനിമ മേഖലകളിൽ കുട്ടികാലം മുതൽ അഭിനയിച്ച്‌ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ശാലിൻ സോയ. ബാലതാരമായി നിരവധി സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും ശാലിൻ അഭിനയിച്ചിട്ടുണ്ട്. മിഴി തുറക്കുമ്പോൾ എന്ന സീരിയലിലൂടെയാണ് ശാലിൻ അഭിനയത്തിലേക്ക് വരുന്നത്. പിന്നീട് കൊട്ടേഷൻ എന്ന ചിത്രത്തിലൂടെ സിനിമയിലും അഭിനയിച്ചു ശാലിൻ.

സൂര്യ ടി.വിയിൽ സംപ്രേക്ഷണം ചെയ്ത ‘കുടുംബയോഗം’ എന്ന സീരിയലാണ് ശാലിനെ പ്രേക്ഷകർക്ക് ഇടയിൽ പ്രിയങ്കരിയാക്കി മാറ്റിയത്. അതിലെ അലോന എന്ന കഥാപാത്രം വളരെ ഗംഭീരമായിട്ടാണ് ശാലിൻ അവതരിപ്പിച്ചത്. അതിന് ശേഷം സിനിമയിലും സീരിയലിലും നല്ല വേഷങ്ങൾ ശാലിൻ ലഭിക്കാൻ തുടങ്ങി. ഓട്ടോഗ്രാഫിലെ ദീപാറാണിയിലൂടെ ഒരുപാട് ആരാധകരെയും താരത്തിന് ലഭിച്ചു.

വാസ്തവം, എൽസമ്മ എന്ന ആൺകുട്ടി, മാണിക്യകല്ല്, മല്ലു സിംഗ്, കർമ്മയോദ്ധ തുടങ്ങിയ സിനിമകളിൽ കിടിലം റോളുകളിൽ ശാലിൻ തിളങ്ങിയിട്ടുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയാണ് ശാലിന്റെ അവസാനം ചിത്രം. സമൂഹ മാധ്യമങ്ങളിൽ വളരെ അധികം സജീവമായിട്ടുള്ള ഒരാളാണ് ശാലിൻ. തന്റെ പുതിയ ഫോട്ടോസ് ശാലിൻ അതിലൂടെ പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാലിൻ ദുബായിൽ നിന്നുള്ള ഫോട്ടോസാണ് പങ്കുവെക്കുന്നത്. ഇപ്പോഴിതാ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള ശാലിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. “എനിക്ക് അമ്മയെ ഭയങ്കര ഇഷ്ടമാണ്. കാരണം എന്റെ ഏറ്റവും സുന്ദരമായ ഫോട്ടോസ് എടുക്കുന്നത് അമ്മയാണ്..”, എന്ന ക്യാപ്ഷനോടെയാണ് ശാലിൻ ഫോട്ടോസ് പോസ്റ്റ് ചെയ്തത്.

CATEGORIES
TAGS
NEWER POST‘വെട്ടത്തിലെ മണിയുടെ കാമുകിയല്ലേ ഇത്!! യോഗ വർക്ക്ഔട്ടുമായി നടി ശ്രുതി നായർ..’ – വീഡിയോ കാണാം