സിനിമ രംഗത്ത് വളരെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് നടൻ ഷാജു ശ്രീധർ. മിമിക്രി കലാരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ഒരാളാണ് ഷാജു. 1995-ൽ പുറത്തിറങ്ങിയ മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ഷാജു സിനിമയിലേക്ക് എത്തുന്നത്. സഹനടനായും കുറച്ച് സിനിമകളിൽ നായകനായും ആ കാലത്ത് നിരവധി സിനിമകളിലാണ് ഷാജു അഭിനയിച്ചത്.
ഒരു സമയം കഴിഞ്ഞ് വളരെ കുറച്ച് സിനിമകൾ മാത്രമാണ് ഷാജുവിനെ ലഭിച്ചിരുന്നത്. 2011-ന് ശേഷം കൂടുതൽ വേഷങ്ങൾ ഷാജുവിനെ തേടിയെത്തി. ഹാസ്യ റോളുകളാണ് ആദ്യം വന്നതെങ്കിലും പിന്നീട് ക്യാരക്ടർ റോളുകളും ഷാജുവിന് ലഭിച്ചു. ഇന്ന് കൈനിറയെ സിനിമകളായി ഷാജു ഏറെ തിരക്കിട്ട ഒരു താരമായി മാറി. 2022-ലാണ് ഷാജു ഏറ്റവും കൂടുതൽ സിനിമകൾ കരിയറിൽ ചെയ്തിരിക്കുന്നത്.
ഈ വർഷവും ഷാജുവിന് ഒരുപാട് അവസരങ്ങൾ ലഭിച്ചു. ഈ അടുത്തിടെ ഇറങ്ങിയ ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രമാണ് ഷാജുവിന്റെ അവസാനമായി പുറത്തിറങ്ങിയത്. നടി ചാന്ദിനിയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ തന്റെ മക്കളുടെ പുതിയ രണ്ട് വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മൂത്തമകൾ നന്ദനയുടെ ജന്മദിനത്തിന് ആശംസകൾ നേർന്നതാണ് ഒന്ന്. “പ്രിയ പുത്രിക്ക് പിറന്നാൾ ആശംസകൾ..”, മകൾക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.
ഇളയമകൾ നീലാഞ്ജനയ്ക്ക് സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തിൽ സെക്കന്റ് എ ഗ്രേഡ് ലഭിച്ച സന്തോഷമാണ് അതിന് മുമ്പ് ഷാജു പങ്കുവച്ചത്. “സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തിൽ മോണോആക്ട്ടിൽ മോൾക്ക് സെക്കന്റ് എ ഗ്രേഡ്..”, ഇളയമകളുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് ഷാജു കുറിച്ചു. ഇരുപോസ്റ്റിലും ജന്മദിനാശംസകളും അഭിനന്ദനങ്ങളും നേർന്ന് ആരാധകരും രംഗത്ത് എത്തി. ഷാജുവിന്റെ രണ്ട് മക്കളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.