‘മൊട്ടയടിച്ച് ഷാരൂഖ് ഖാൻ, വില്ലനായി വിജയ് സേതുപതി!! ഒപ്പം ലേഡി സൂപ്പർസ്റ്റാർ..’ – ‘ജവാൻ’ മാസ്സ് ടീസർ ഇറങ്ങി

രാജാറാണി, തെരി പോലെയുള്ള സൂപ്പർഹിറ്റുകൾ തമിഴ് പ്രേക്ഷകർക്ക് സമ്മാനിച്ച അറ്റ്ലി ബോളിവുഡിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാൻ. ബോളിവുഡിന്റെ സ്വന്തം ‘കിംഗ് ഖാൻ” ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി ചെയ്യുന്ന ഒരു മാസ്സ് ആക്ഷൻ സിനിമയാണ്‌ ജവാൻ. സിനിമയുടെ ചിത്രീകരണം പൂർത്തിയായി റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ലോകം എമ്പാടുമുള്ള ഷാരൂഖാന്റെ ആരാധകർ.

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ജവാൻ ടീം ഒരു സർപ്രൈസുമായി എത്തിയിരിക്കുകയാണ്. സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഇത് കൂടാതെ തിയേറ്റർ റിലീസ് ഡേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ ഏഴിനാണ് ജവാൻ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ ഇറങ്ങിയിരിക്കുന്ന ടീസറിൽ തന്നെ ആരാധകരെ ആവേശം കൊള്ളിക്കുന്ന രംഗങ്ങൾ ധാരാളമുണ്ട്.

ഷാരൂഖ് ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. മലയാളത്തിലെ ഒരു ട്രെയിലറിന് സമാനമായ ദൈർഖ്യമുള്ള ടീസറാണ് വന്നിരിക്കുന്നത്. ഷാരൂഖിന്റെ മാസ്സ് രംഗങ്ങൾക്ക് പുറമേ ടീസറിൽ വില്ലനായ വിജയ് സേതുപതി, നായികയായ നയൻ‌താര, അതിഥി വേഷത്തിൽ അഭിനയിക്കുന്ന ദീപിക പദുകോൺ, പ്രിയാമണി തുടങ്ങിയ താരങ്ങളെയെല്ലാം ഇറങ്ങിയ ടീസറിൽ കാണിച്ചിട്ടുണ്ട്.

രണ്ട് മിനിറ്റ് മുഴുവനും ഷാരൂഖിന്റെ കിടിലം ആക്ഷൻ മാസ്സ് രംഗങ്ങളാണ് കാണിച്ചിരിക്കുന്നത്. ഇടയ്ക്ക് നയൻതാരയെയും മറ്റുള്ളവരെയും കാണിച്ചിട്ടുമുണ്ട്. റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. തമിഴിൽ സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള അനിരുദ്ധാണ് ജവാന്റെയും സംഗീതം നിർവഹിച്ചിരിക്കുന്നത്. 200 കോടിയിൽ അധികമാണ് ബഡ്ജറ്റ്.