‘ഓട്ടോഗ്രാഫിലെ ദീപാറാണിയല്ലേ ഇത്!! ഷോർട്സിൽ പൊളി ലുക്കിൽ നടി ശാലിൻ സോയ..’ – ഫോട്ടോസ് വൈറൽ

സിനിമയിലും സീരിയലുകളിലും ബാലതാരമായി അഭിനയിച്ച് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് നടി ശാലിൻ സോയ. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലാണ് ആദ്യമായി ശാലിൻ അഭിനയിക്കുന്നത്. അതിന് മുമ്പ് 2004-ൽ മിഴി തുറക്കുമ്പോൾ എന്ന സൂര്യ ടി.വിയിലെ പരമ്പരയിൽ ശാലിൻ അഭിനയിച്ചിരുന്നു. 2006 മുതൽ ശാലിൻ സിനിമകളിലും ഒരേപോലെ സജീവമായി.

വാസ്തവം, എൽസമ്മ എന്ന ആൺകുട്ടി, മല്ലു സിംഗ്, മാണിക്യക്കല്ല്, സ്വപ്നസഞ്ചാരി, കർമ്മയോദ്ധ, വിശുദ്ധൻ തുടങ്ങിയ സിനിമകളിൽ ശാലിൻ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിൽ സൂര്യ ടി.വിയിലെ തന്നെ കുടുംബയോഗം എന്ന പരമ്പരയാണ് ശാലിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റാൻ പ്രധാന പങ്കുവച്ചത്. അതിലെ അലോന എന്ന കുട്ടി താരത്തെ അത്ര പെട്ടന്ന് പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല.

ഓട്ടോഗ്രാഫിലെ ദീപാറാണിയാണ് ശാലിന്റെ സീരിയൽ ജീവിതത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഇപ്പോൾ സീരിയലുകളിൽ നിന്ന് വിട്ടുനിന്ന് സിനിമയിൽ നായികയായി ചുവടുറപ്പിക്കാനുള്ള പരിപാടിയിലാണ് ശാലിൻ. അതുപോലെ അഭിനയം കൂടാതെ സംവിധാന രംഗത്തും ശാലിൻ അരങ്ങേറി കഴിഞ്ഞിരിക്കുകയാണ്. ആദ്യത്തെ സിനിമയുടെ ഷൂട്ടിങ്ങും പൂർത്തിയായി കഴിഞ്ഞു.

ശാലിൻ ഇൻസ്റ്റാഗ്രാമിലും വളരെ സജീവമാണ്. കറുപ്പ് ഷോർട്സിലും ലൈറ്റ് പച്ച കളർ ടോപ്പിലുമുള്ള ശാലിന്റെ പുതിയ ഫോട്ടോസാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സ്റ്റൈലിഷ് ബ്യൂട്ടി എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് വിശേഷിപ്പിച്ചിരിക്കുന്നത്. കിരൺ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തത്. ഒമർ ലുലുവിന്റെ ധമാക്ക എന്ന ചിത്രത്തിലാണ് ശാലിൻ അവസാനമായി അഭിനയിച്ചത്. മൂന്ന്-നാല് സിനിമകൾ താരത്തിന്റെ ഇനി ഇറങ്ങാനുമുണ്ട്.