സിനിമകളിലും സീരിയലുകളിലും ബാലതാരമായി അഭിനയിച്ച് തന്റെ കരിയർ തുടങ്ങി പിന്നീട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ശാലിൻ സോയ. സൂര്യ ടി.വിയിലെ മിഴി തുറക്കുമ്പോൾ എന്ന പരമ്പരയിലാണ് ശാലിൻ ആദ്യമായി അഭിനയിക്കുന്നതെങ്കിലും അതെ ചാനലിൽ കുടുംബയോഗം എന്ന പരമ്പരയാണ് ശാലിന് ജനശ്രദ്ധ നേടി കൊടുത്തത്. അതുവഴി സിനിമയിലും നല്ല കഥാപാത്രങ്ങൾ ലഭിച്ചു.
കുടുംബയോഗത്തിലെ അലോന എന്ന കഥാപാത്രം ആ സീരിയൽ കണ്ടിട്ടുള്ള അധികം പ്രേക്ഷകരും മറന്നിട്ടുണ്ടാവില്ല. പിന്നീട് ഓട്ടോഗ്രാഫിലെ ദീപാറാണിയായും ശാലിൻ മികച്ച പ്രകടനം കാഴ്ചവച്ച് ആരാധകരെ നേടിയെടുത്തു. എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല്, മല്ലു സിംഗ്, കർമ്മയോദ്ധ, വിശുദ്ധൻ തുടങ്ങിയ സിനിമകളിലും ശാലിൻ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നായികയായി അധികം തിളങ്ങിയിട്ടില്ല.
തമിഴിൽ രാജ മന്തിരി എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ സംവിധായകയായി തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് താരം. ആദ്യ സംവിധാന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ടുമുണ്ട്. സമൂഹ മാധ്യമങ്ങളിലും ശാലിൻ വളരെ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തിൽ അധികം ഫോളോവേഴ്സും ശാലിനുണ്ട്. ദീപാവലി ദിനത്തിലും ശാലിൻ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
കൈയിൽ ദീപങ്ങൾ പിടിച്ച് ലെഹങ്കയിൽ അതിസുന്ദരിയായി നിൽക്കുന്ന ഫോട്ടോസാണ് ശാലിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശാലിന്റെ ഉമ്മയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. “ഈ ദീപാവലി നിങ്ങളുടെ ജീവിതത്തെ പ്രകാശമാനമാക്കട്ടെ..”, എന്ന ക്യാപ്ഷനോടെയാണ് ശാലിൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സൗന്ദര്യം കൂടിക്കൂടി വരികയാണല്ലോ എന്നാണ് ആരാധകർ പറയുന്നത്. പലരും ശാലിനും ദീപാവലി ആശംസകൾ നേരുകയും ചെയ്തു.