‘ഈ ദീപാവലി മാളവിക കൊണ്ടുപോയി മക്കളെ! സാരിയിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

നായികയായി അഭിനയിച്ചു കഴിഞ്ഞാൽ പൊതുവേ ഈ തലമുറയിലെ നടിമാർക്ക് മറ്റുചെറിയ റോളുകളിലേക്ക് പോകാൻ മടിയാണ് കാണിക്കാറുള്ളത്. എന്നാൽ അതിൽ നിന്ന് ഏറെ വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു യുവനടിയാണ് മാളവിക മേനോൻ. നായികയായി സിനിമയിൽ തിളങ്ങിയിട്ടുള്ള മാളവിക മേനോൻ പക്ഷേ ഇന്ന് അഭിനയിക്കുന്നത് നായികാ വേഷങ്ങളോ സഹനടി വേഷങ്ങളോ ഒന്നുപോലും അല്ല.

വളരെ ചെറിയ മിനിറ്റുകളിൽ മാത്രമുള്ള സീനേ ഉള്ളുവെങ്കിലും കൂടിയും മാളവിക അത് ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ മാളവിക കഴിഞ്ഞ കുറച്ച് വർഷത്തിനുള്ളിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഇത്രയും സിനിമയിൽ സജീവമായി നിൽക്കുന്നതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് മാളവിക. എന്നിട്ടും മാളവിക നായികാ വേഷങ്ങൾ മാത്രം നോക്കി നിന്നില്ല.

ഈ വർഷം പുറത്തിറങ്ങിയ കിറുക്കൻ എന്ന ചിത്രത്തിലാണ് മാളവിക അവസാനമായി അഭിനയിച്ചത്. അതിൽ ഷൈൻ ടോം ചാക്കോയുടെ നായികയായിട്ടാണ് മാളവിക അഭിനയിച്ചത്. അത്യാവശ്യം മികച്ച കഥാപാത്രം തന്നെയായിരുന്നു അത്. ഒരു ഗ്ലാമറസ് പരിവേഷം പൊതുവേ മാളവികയ്ക്ക് ഇപ്പോഴുണ്ട്. അത് പ്രധാനമായും സോഷ്യൽ മീഡിയയിൽ മാളവിക ചെയ്യാറുള്ള ഗ്ലാമറസ്, ഹോട്ട് ഫോട്ടോഷൂട്ടുകൾ കാരണമാണ്.

ഇപ്പോഴിതാ ദീപാവലി സ്പെഷ്യലായി മാളവിക തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ച് ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. ചുവപ്പ് പട്ടുസാരി ധരിച്ച് ഹോട്ട് ലുക്കിൽ കൈയിൽ പൂത്തിരിയും പിടിച്ച് നിൽക്കുന്നതും ദീപങ്ങളുടെ താലം പിടിച്ചുനിൽകുന്ന ഫോട്ടോസുമൊക്കെയാണ് മാളവിക പോസ്റ്റ് ചെയ്തത്. വിനീത് ശിവദാസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ജോബോയ് അഗസ്റ്റിന്റെ സ്റ്റൈലിങ്ങിൽ ശ്രീഗേഷ് വാസനാണ് മേക്കപ്പ് ചെയ്തത്. ദീപാവലി മാളവിക തൂക്കിയെന്നാണ് ആരാധകർ പറയുന്നത്.