രാമായണത്തിൽ സീത ദേവിയെ വിവാഹം ചെയ്യാൻ വേണ്ടി ത്രയബകം വില്ലൊടിച്ച ഐതിഹ്യം നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടായിരിക്കും. തന്റെ ഭാവി വധുവിനെ കണ്ടുപിടിക്കാൻ വേണ്ടി ലോകത്തൊരാളും ഒരു റിയാലിറ്റി ഷോ നടത്തിയിട്ടുണ്ടായിരിക്കില്ല. എങ്കിൽ അങ്ങനെയൊരു സംഭവം ഇന്ത്യയിൽ നടന്നിരുന്നു. തമിഴ് നടൻ ആര്യയ്ക്ക് വിവാഹം ചെയ്യാൻ വേണ്ടി വധുവിനെ കണ്ടെത്താൻ ഒരു റിയാലിറ്റി ഷോ നടത്തിയിരുന്നു.
കളേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്ത ആ ഷോയുടെ പേര് ‘എങ്ക വീട്ടു മാപ്പിളൈ’ എന്നായിരുന്നു. അത് പിന്നീട് മലയാളത്തിൽ ഫ്ലാവേഴ്സ് ടി.വിയിൽ ആര്യയ്ക്ക് പരിണയം എന്ന പ്രോഗ്രാമിൽ സംപ്രേക്ഷണം ചെയ്തിരുന്നു. മലയാളികൾ ഉൾപ്പടെ നിരവധി പേരാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നത്. ഇന്ത്യയിലും വിദേശത്ത് നിന്നുമായി പതിനാറ് പേരാണ് ഈ ഷോയിൽ ആര്യയെ വിവാഹം ചെയ്യാൻ വേണ്ടി മത്സരിച്ചത്.
അതിൽ ഫൈനലിൽ മൂന്ന് പേർ എത്തുകയും ചെയ്തിരുന്നു. തമിഴ് ഷോ ആയിരുന്നെങ്കിൽ കൂടി ഫൈനലിൽ എത്തിയ രണ്ട് പേർ മലയാളികളും ഒരാൾ കാനഡയിൽ താമസമാക്കിയ പെൺകുട്ടിയും ആയിരുന്നു. ആര്യ പക്ഷേ അതിൽ ആരെയും തിരഞ്ഞെടുത്തിരുന്നില്ല, അങ്ങനെയാണ് ഷോ അവസാനിച്ചത്. ആ പ്രോഗ്രാമിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് തമിഴ് നടിയായ സീതാലക്ഷ്മി ഹരിഹരൻ.
ബാംങ്കിംഗ് ജോലിക്കാരി ആയിരുന്ന സീതാലക്ഷ്മി മോഡലിംഗും അഭിനയവും ഇഷ്ടമുള്ളത് കൊണ്ട് അത് കളഞ്ഞിട്ട് സജീവമായ ഒരാളാണ്. ഇപ്പോഴിതാ സീതാലക്ഷ്മി തായ്ലൻഡിലെ ക്രാബി ബീച്ചിൽ നിൽക്കുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്. താരം തന്നെയാണ് ഇത് പങ്കുവച്ചിട്ടുള്ളത്. കുട്ടിയുടുപ്പിൽ ഹോട്ട് ലുക്കിലാണ് സീതാലക്ഷ്മി ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്. അടുത്തിടെ നടി സാനിയയും അവിടെ പോയിരുന്നു.