‘കുടുംബവിളക്കിലെ വേദികയാണോ ഇത്!! സ്റ്റൈലിഷ് മേക്കോവറിൽ ഞെട്ടിച്ച് ശരണ്യ ആനന്ദ്..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരകളുടെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു ചാനൽ ആണ് ഏഷ്യാനെറ്റ്. നിരവധി സൂപ്പർഹിറ്റ് സീരിയലുകളാണ് ഏഷ്യാനെറ്റ് പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളത്. കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന പരമ്പരകളിൽ അഭിനയിക്കുന്ന ഓരോ താരങ്ങളും മലയാളികൾക്ക് പ്രിയങ്കരയായി മാറാറുണ്ട്. ഏഷ്യാനെറ്റിൽ ഇപ്പോൾ റേറ്റിംഗ് മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് കുടുംബവിളക്ക്.

സിനിമ നടിയായ മീര വാസുദേവാണ് സീരിയലിൽ പ്രധാന റോളിൽ അഭിനയിക്കുന്നത്. സുമിത്ര എന്ന ആണ് മീര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അതിൽ വില്ലത്തി റോളിൽ അഭിനയിച്ച് ഞെട്ടിച്ചുകൊണ്ട് ഇരിക്കുന്ന ഒരു താരമാണ് സിനിമ-സീരിയൽ താരമായ നടി ശരണ്യ ആനന്ദ്. വേദിക മേനോൻ എന്ന കഥാപാത്രമായി നിറഞ്ഞാടുന്ന ശരണ്യക്ക് ഒരുപാട് ആരാധകരും അതിലൂടെ ലഭിച്ചു.

600-ൽ അധികം എപ്പിസോഡുകൾ പിന്നിട്ട് കഴിഞ്ഞ സീരിയൽ ഇന്നും റേറ്റിംഗിൽ ഒന്നാമത് നിൽക്കാൻ കാരണങ്ങളിൽ ഒന്ന് വേദികയായുള്ള ശരണ്യയുടെ പ്രകടനം തന്നെയാണ്. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ശരണ്യ നിരവതി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. 2017-ൽ പുറത്തിറങ്ങിയ 1971 ബീയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിലൂടെയാണ് ശരണ്യ തുടങ്ങുന്നത്.

ആകാശഗംഗ 2, മാമാങ്കം, തൻഹ തുടങ്ങിയ സിനിമകളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിന്നും വന്നത് കൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകളും ശരണ്യ ചെയ്യാറുണ്ട്. ദുബൈയിൽ വച്ച് എടുത്ത ഒരു സ്റ്റൈലിഷ് മേക്കോവറിലുള്ള ഫോട്ടോഷൂട്ട് തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശരണ്യ. അനീസ് അബ്ദുൾ അസീമാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.