ഏഷ്യാനെറ്റിലെ പരമ്പരകളിൽ ഒരുപാട് പ്രേക്ഷകർക്ക് ഇഷ്ടമുള്ള ഒന്നാണ് കുടുംബവിളക്ക്. സിനിമ നടിയായ മീര വാസുദേവൻ പ്രധാന വേഷത്തിൽ എത്തുന്ന സീരിയലിൽ പ്രേക്ഷകർക്ക് ഇഷ്ടമുള്ള ഒരുപിടി താരങ്ങൾ വേറെയുമുണ്ട്. കുടുംബവിളക്കിൽ വില്ലത്തി വേഷമായ വേദികയെ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദ് എന്ന താരമാണ്. സിനിമയിലൂടെ തുടങ്ങിയ ഒരാളാണ് ശരണ്യ എങ്കിലും സീരിയലിൽ എത്തിയ ശേഷമാണ് ശ്രദ്ധ നേടുന്നത്.
2017-ൽ പുറത്തിറങ്ങിയ അച്ചായൻസ് എന്ന സിനിമയിലാണ് ശരണ്യ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം പിന്നീടും ചെറിയ വേഷങ്ങളിൽ നിരവധി സിനിമകളിൽ വേറെയും അഭിനയിച്ചിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് ശരണ്യ സീരിയലിലേക്ക് എത്തുന്നത്. കുടുംബവിളക്കിലെ വേദികയായി തകർത്ത് അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുക്കാൻ വളരെ പെട്ടന്ന് തന്നെ സാധിച്ചു.
അതിൽ അഭിനയിക്കുന്ന സമയത്താണ് ശരണ്യ വിവാഹിതയാകുന്നത്. 2020-ലായിരുന്നു വിവാഹം. വിവാഹ ശേഷവും തന്റെ അഭിനയ ജീവിതവുമായി ശരണ്യ മുന്നോട്ട് പോകുന്നുണ്ട്. ഇപ്പോഴും ശരണ്യ കുടുംബവിളക്കിൽ അഭിനയിക്കുന്നുണ്ട്. സീരിയലിൽ ഇപ്പോൾ വേദിക ഒരു അസുഖക്കാരിയായി നിൽക്കുകയാണ്. വില്ലത്തി പരിവേഷത്തിൽ നിന്ന് നല്ലവളായി വേദിക മാറിക്കൊണ്ടിരിക്കുകയാണ്.
സമൂഹ മാധ്യമങ്ങളിൽ ശരണ്യ സജീവമാണ്. ട്രെൻഡായി മാറിയ ജുമക പാട്ടിന് ഡാൻസുമായി എത്തിയിരിക്കുകയാണ് ശരണ്യ ഇപ്പോൾ. സെറ്റ് സാരിയുടുത്ത് നാടൻ വേഷത്തിലാണ് ഹിന്ദി പാട്ടിന് ശരണ്യ നൃത്തം ചെയ്തിരിക്കുന്നത്. മനോഹരമെന്നാണ് സിനിമ, സീരിയൽ നടിയായ അവന്തിക മോഹൻ കമന്റ് ഇട്ടിരിക്കുന്നത്. സി.എസ് വിനയനാണ് വീഡിയോ എടുത്തിരിക്കുന്നത്. റോഷിനിയാണ് മേക്കപ്പ് ചെയ്തത്.
View this post on Instagram