‘നിർഭയരായ സ്ത്രീകൾ ഒറ്റ ഫ്രെമിൽ! ഭാവനയ്ക്ക് ഒപ്പം ബിഗ് ബോസ് താരം ഐശ്വര്യ..’ – ഏറ്റെടുത്ത് ആരാധകർ

ബാലതാരമായി സിനിമയിൽ അഭിനയിച്ച് തുടങ്ങുകയും പിന്നീട് നായികയായി സഹനടിയുമൊക്കെ ചെറിയ പ്രായത്തിൽ തന്നെ തിളങ്ങുകയും ചെയ്ത ഒരാളാണ് നടി ഐശ്വര്യ സുരേഷ്. ലച്ചു എന്നാണ് ഐശ്വര്യ കൂടുതലായി അറിയപ്പെടുന്നത്. ഈ കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു ലച്ചു. അതുകൊണ്ട് തന്നെ ഒട്ടുമിക്ക മലയാളികൾക്കും ഇപ്പോൾ ലച്ചുവിനെ കുറച്ചുകൂടി അറിയാം.

ജീവിതത്തിൽ താൻ നേരിട്ടിട്ടുള്ള മോശം അനുഭവങ്ങളെ കുറിച്ചൊക്കെ ബിഗ് ബോസിൽ വച്ച് ലച്ചു വെളിപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ ആളുകൾക്കും ലച്ചുവിനെ നേരത്തെ തന്നെ പരിചിതമാണ്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തി ലച്ചു ആരാധകർക്ക് ഇടയിൽ സജീവമായി നിൽക്കാറുണ്ട്. ബിഗ് ബോസിൽ വന്ന ശേഷം ലച്ചുവിന് കൂടുതൽ ആരാധകരെ അതിൽ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

മോശം ആരോഗ്യത്തെ തുടർന്ന് ബിഗ് ബോസിൽ നിന്ന് ഇരുപത്തിയൊമ്പതാം ദിവസം ലച്ചു ഷോയിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഫിനാലെ പിന്നീട് തിരിച്ചെത്തുകയും ശക്തമായ ഒരു ഡാൻസ് പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഈ കഴിഞ്ഞ ദിവസം നടി ഭാവനയ്ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ ലച്ചു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു. അതിന് എഴുതിയ ക്യാപ്ഷനും ശ്രദ്ധനേടുന്നുണ്ട്.

“ഒരു ഫ്രെയിമിൽ നിർഭയരായ സ്ത്രീകൾ.. ഭാവന നിങ്ങൾ വളരെ താഴ്മയുള്ളവളും പ്രകാശവും സ്നേഹവും നിറഞ്ഞതുമാണ്. നിങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നു.. നടികർ തിലകത്തിന്റെ ലൊക്കേഷനിൽ നിന്നും..”, ലച്ചു ചിത്രത്തോടൊപ്പം കുറിച്ചു. ബിഗ് ബോസ് താരമായിരുന്നു ഡിംഫൽ ഭാൽ, നടൻ അശ്വിൻ കുമാർ എന്നിവർ പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്. കളി, തിങ്കളാഴ്ച നിശ്ചയം തുടങ്ങിയ സിനിമകളിൽ ലച്ചു അഭിനയിച്ചിട്ടുണ്ട്.