‘നിറങ്ങളിൽ മുങ്ങി ഭർത്താവിന് ഒപ്പം ഹോളി ആഘോഷിച്ച് കുടുംബ വിളക്കിലെ വേദിക..’ – വീഡിയോ വൈറൽ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന കുടുംബവിളക്ക്. 2020 ജനുവരിയിൽ ആരംഭിച്ച സീരിയൽ രണ്ടാം വർഷത്തോളമായി വിജയകരമായി റേറ്റിംഗ് മുൻപന്തിയിൽ തന്നെ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. സുമിത്ര എന്ന കുടുംബിനിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും കുടുംബത്തിലെ പ്രശ്നങ്ങളുമെല്ലാമാണ് സീരിയലിൽ കാണിക്കുന്നത്.

അവരുടെ ഭർത്താവ് സിദ്ധാർഥ് എന്ന സിദ്ധുവും അതുപോലെ അയാളുടെ രണ്ടാം ഭാര്യയായ വേദികയുമെല്ലാം ആണ് സീരിയലിൽ മറ്റുപ്രധാനപ്പെട്ട റോളുകളിൽ അഭിനയിക്കുന്നത്. സീരിയലിൽ വില്ലത്തിയാണ് വേദിക. നായികയെ പോലെ തന്നെ പ്രേക്ഷകർ കൈയടി നേടുന്ന കാഴ്ച സീരിയലിൽ വളരെ വിരളമായിട്ടാണ് കാണാൻ കഴിയുന്നത്. കുടുംബവിളക്കിലെ വേദിക അത്തരത്തിൽ പ്രേക്ഷകരുടെ പ്രീതി നേടിയിട്ടുണ്ട്.

ശരണ്യ ആനന്ദ് എന്ന അഭിനയത്രിയാണ് ആ റോളിൽ അഭിനയിക്കുന്നത്. ശരണ്യ സിനിമയിൽ അഭിനയിച്ച ശേഷമാണ് സീരിയലിലേക്ക് എത്തുന്നത്. അച്ചായൻസ്, ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ സിനിമകളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അതിലൊക്കെ അഭിനയിച്ചതിനേക്കാൾ പ്രേക്ഷകരുടെ അംഗീകാരം താരത്തിന് ലഭിച്ചത് കുടുംബ വിളക്കിൽ എത്തിയ ശേഷമാണ്.

വേദികയായി നിറഞ്ഞ് അഭിനയിക്കുന്ന താരത്തിന് അതിലൂടെ ഒരുപാട് ആരാധകരേയും ലഭിച്ചു. 2020 അവസാനമായിരുന്നു ശരണ്യയുടെ വിവാഹം. മനേഷ് രാജൻ എന്നാണ് ഭർത്താവിന്റെ പേര്. ഇപ്പോഴിതാ ഭർത്താവിന് ഒപ്പം ശരണ്യ ഹോളി ആഘോഷിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ദേഹത്തെ എല്ലാം നിറങ്ങൾ പുരട്ടി ഹോളി ആഘോഷിക്കുന്ന ശരണ്യയെയും ഭർത്താവിനെയും വീഡിയോയിൽ കാണാൻ സാധിക്കും.