‘തിരുവനന്തപുരം ലുലുമാൾ ഇളക്കിമറിച്ച മഞ്ജു വാര്യരുടെ വരവ്, ക്യൂട്ട് ലുക്കെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ദിലീപുമായി വേർപിരിഞ്ഞതിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ നടി മഞ്ജു വാര്യർ ഇപ്പോൾ ഒരു ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തി കഴിഞ്ഞിരിക്കുകയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ഫാൻസ്‌ അസ്സോസിയേഷനുകളുളള നടി കൂടിയാണ് മഞ്ജു വാര്യർ. 2014-ന് ശേഷം മഞ്ജു ഒരു വർഷവും കഴിയും തോറും കൂടുതൽ താരപദവികൾ നേടുകയാണ്. സഹോദരൻ മധു വാര്യർ സംവിധാനം ചെയ്ത ഈ കഴിഞ്ഞ ദിവസം ഒ.ടി.ടിയിൽ ഇറങ്ങിയ ലളിതം സുന്ദരമാണ് മഞ്ജുവിന്റെ അവസാന ചിത്രം.

മഞ്ജു പലപ്പോഴും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ആളുകൾ കൂടുന്ന കാഴ്ചകൾ കണ്ടിട്ടുള്ളത്. പുതിയ എന്തെങ്കിലും സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി മഞ്ജു വരാറുണ്ട്. ഇപ്പോഴിതാ തിരുവന്തപുരത്തെ ലുലു മാളിലെ കല്യാൺ ജൂവലറിയുടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ലേഡി സൂപ്പർസ്റ്റാർ നിർവഹിച്ചിരിക്കുകയാണ്. പതിവ് പോലെ തന്നെ സ്റ്റൈലിഷ് ലുക്കിലാണ് മഞ്ജു എത്തിയത്.

43-കാരിയായ മഞ്ജുവിനെ ഉദ്ഘാടനത്തിന് എത്തിയ ലുക്ക് കണ്ടാൽ 25 പോലും തോന്നിക്കുകയില്ല എന്നാണ് ആരാധകർ പറയുന്നത്. പ്രവർത്തി ദിനമായിട്ട് കൂടിയും മഞ്ജുവിനെ കാണാൻ ധാരാളം ആളുകളാണ് മാളിൽ എത്തിയത്. നടന്നുവരുമ്പോൾ തന്നെ കൈവീശിയും പ്രസംഗത്തിലൂടെ കാണികളെ കൈയിലെടുത്തും മഞ്ജു ആദ്യം തന്നെ കൈയടികൾ നേടി.

മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോസും ഇതിന്റെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നുണ്ട്. സുധിഷ് സോമനാഥും മൊമെന്റ് ക്യാപ്ചറുമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിരവധി സിനിമകളാണ് മഞ്ജുവിന്റെ ഇനി വരാനുള്ളത്. ജാക്ക് ആൻഡ് ജിൽ, പടവെട്ട്, മേരി ആവാസ് സുനോ, കയറ്റം, വെള്ളരിക്കാപ്പട്ടണം, ആയിഷ എന്നിവയാണ് മഞ്ജുവിന്റെ വരാൻ ഇരിക്കുന്ന സിനിമകൾ.


Posted

in

by