‘അമ്പോ!! ജെല്ലിക്കെട്ടിലെ നായികയല്ലേ ഇത്, കറുപ്പിൽ ഹോട്ട് ലുക്കിൽ നടി ശാന്തി ബാലചന്ദ്രൻ..’ – ഫോട്ടോസ് വൈറൽ

ടോവിനോ തോമസിനെ നായകനാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത പ്രേക്ഷക ശ്രദ്ധനേടിയ സിനിമയായിരുന്നു തരംഗം. ബാലു വർഗീസ്, മനോജ് കെ ജയൻ, വിജയരാഘവൻ, ദിലേഷ് പോത്തൻ, ഷമ്മി തിലകൻ, സൈജു കുറുപ്പ്, അലൻസിയർ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ശാന്തി ബാലചന്ദ്രൻ എന്ന പുതുമുഖ താരമായിരുന്നു നായിക.

ആദ്യ സിനിമ ആയിരുന്നിട്ട് കൂടിയും പ്രേക്ഷകരെ കൈയിലെടുക്കുന്ന പ്രകടനമായിരുന്നു ശാന്തി കാഴ്ചവച്ചത്. ആ സിനിമ കഴിഞ്ഞതോടെ ശാന്തിയെ തേടി കൂടുതൽ അവസരങ്ങൾ വന്നെത്തി. അതിൽ ഒന്ന് മലയാളത്തിൽ ഇന്നുള്ളതിൽ വച്ച് ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയായിരുന്നു. ജെല്ലിക്കെട്ടിലാണ് ശാന്തി നായികയായി പ്രധാനപ്പെട്ട വേഷം ചെയ്തത്.

അത് കഴിഞ്ഞ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന കോമഡി സിനിമയിലും ശാന്തി നായികയായി അഭിനയിച്ചിരുന്നു. രണ്ടുപേർ, അഹാ, ചതുരം, ജിന്ന് തുടങ്ങിയ മലയാള സിനിമകളിൽ ശാന്തി അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ ആദ്യമായി അഭിനയിക്കാൻ പോകുന്ന ഗുൽമോഹർ ആണ് ശാന്തിയുടെ അടുത്തതായി ഇറങ്ങാനുള്ളത്. തമിഴിൽ ഒരു വെബ് സീരീസിലും ശാന്തി അഭിനയിക്കുന്നുണ്ട്.

അതെ സമയം ശാന്തി കറുപ്പ് ഔട്ട് ഫിറ്റിൽ ചെയ്ത ഒരു ഹോട്ട് ലുക്ക് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. സജ്ന സംഗീത് ശിവനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഇത്രയും ഗ്ലാമറസായി ഇതിന് മുമ്പ് ശാന്തിയെ കണ്ടിട്ടുള്ളതുകൊണ്ട് തന്നെ ആരാധകരെ ഒന്ന് ഞെട്ടി. സിനിമയിലും ഇത്തരം വേഷങ്ങളിൽ ഇനി കാണാൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.