തീയേറ്ററുകളിൽ സിനിമകൾ കണ്ട് അതിന്റെ റിവ്യൂ പറഞ്ഞ് വൈറലായി മാറിയ ഒരാളാണ് സന്തോഷ് വർക്കി. ‘ആറാട്ട് അണ്ണൻ’ എന്ന് പറഞ്ഞാലാണ് സന്തോഷിനെ ആളുകൾ പെട്ടന്ന് അറിയുന്നത്. ആറാട്ട് എന്ന സിനിമ റിലീസ് ചെയ്ത ശേഷമാണ് സന്തോഷ് സോഷ്യൽ മീഡിയയിൽ വൈറൽ താരമായി മാറിയത്. പിന്നീട് സന്തോഷ് നിരവധി സിനിമകൾ കാണുകയും തന്റെ അഭിപ്രായങ്ങൾ പറയുകയും ചെയ്തിട്ടുണ്ട്.
ഈ കഴിഞ്ഞ ദിവസം തിയേറ്ററിൽ മോശം റിവ്യൂ പറഞ്ഞെന്ന് പറഞ്ഞ് സന്തോഷിന് നേരെ കൈയേറ്റ ശ്രമമുണ്ടായി. ഇനി ആർക്കും റിവ്യൂ കൊടുക്കില്ലെന്ന് സന്തോഷ് അതിന് ശേഷം പറഞ്ഞിരുന്നു. നിത്യ മേനോൻ, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി, നിഖില വിമൽ തുടങ്ങിയ നടിമാരോട് ക്രഷ് ഉണ്ടെന്ന് പറഞ്ഞും അഭിമുഖങ്ങളിൽ ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുള്ള ഒരാളാണ് സന്തോഷ്. ഓരോ തവണ ഒരു നടിമാരുടെ പേരാണ് സന്തോഷ് പറഞ്ഞിരുന്നത്.
ഈ കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് തന്നോട് വൈറലായിട്ടും ഒരാൾ പോലും ഐ ലവ് യു പറഞ്ഞിട്ടില്ലെന്ന് പങ്കുവച്ചിരുന്നു.”ഞാൻ ഇത്രയും വൈറലായിട്ടും ഒരു പെൺകുട്ടി പോലും എന്നോട് വന്ന് ഐ ലവ് യു പറഞ്ഞിട്ടില്ല. എനിക്ക് അതാണ് മനസ്സിലാവാത്തത്. ആരേലും ഒരാൾ പറയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനി പറഞ്ഞാൽ, എനിക്ക് ഇഷ്ടമാവുകയാണേൽ അങ്ങോട്ടും പറയാം, കല്യാണവും കഴിക്കാം. പക്ഷേ നടക്കുമെന്ന് തോന്നുന്നില്ല.
കുട്ടിക്ക്(അവതാരകയോട്) എന്താണ് തോന്നുന്നത് എന്നോട്? ഏത് രീതിയിലാണ് കാണുന്നത്. എന്നെയൊരു ഫ്രണ്ടായിട്ട് കണക്കാൻ പറ്റുമോ? (ഫ്രണ്ടായിട്ട് കാണാം പക്ഷേ അതിന് അപ്പുറത്തേക്ക് പോകാൻ താല്പര്യമില്ലെന്ന് അവതാരക മറുപടി കൊടുത്തു). ഒരാൾക്ക് ഒരാളെ ഇഷ്ടപ്പെടുന്നത് മോശമായ കാര്യമാണോ? എനിക്ക് നല്ലയൊരു ഫ്രണ്ട് പോലുമില്ല..”, ആറാട്ട് സന്തോഷ് വർക്കി പറഞ്ഞു. ഇതുമിപ്പോൾ ട്രോളുകൾ ഏറ്റുവാങ്ങിയിരിക്കുകയാണ്.