സിനിമയിൽ കോടതിയിൽ നിന്ന് നായകനായ രക്ഷിക്കുന്ന വക്കീലായി പലപ്പോഴും ഗസ്റ്റ് റോളിൽ വലിയ താരങ്ങളെ കൊണ്ടുവരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. നരസിംഹത്തിൽ മോഹൻലാലിൻറെ അച്ഛനായി അഭിനയിച്ച തിലകൻ രക്ഷിക്കാൻ വേണ്ടി മമ്മൂട്ടി ഗസ്റ്റ് റോളിൽ വരുന്നത് പ്രേക്ഷകരുടെ മനസ്സിൽ ഇന്നും ഓർമ്മയുണ്ട്. കോടതിയിലെ തീപ്പൊരി പ്രസംഗം പോലെ മമ്മൂട്ടി എതിർകക്ഷിയെ വിസ്തരിക്കുന്നത് നമ്മൾ കണ്ടതാണ്.
യഥാർത്ഥത്തിൽ കോടതിയിൽ ഒരു വക്കീൽ എങ്ങനെയാണോ പെരുമാറേണ്ടതെന്ന് പക്ഷേ മലയാളികൾ ശ്രദ്ധിച്ചത് ദൃശ്യം 2 എന്ന സിനിമയിൽ മോഹൻലാലിൻറെ ജോർജുകുട്ടിയ്ക്ക് വേണ്ടി വരുന്ന വക്കീലിനെ കണ്ട ശേഷമാണ്. ആ ഒറ്റ കഥാപാത്രത്തിലൂടെ അത് അവതരിപ്പിച്ച നടി ശാന്തി മായാദേവി മലയാളികളുടെ ശ്രദ്ധനേടി. യഥാർത്ഥ ജീവിതത്തിലും ശാന്തി ഒരു വക്കീൽ ആണെന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.
അതിന് മുമ്പ് മമ്മൂട്ടി ചിത്രമായ ഗാനഗന്ധർവനിലും ശാന്തി വക്കീലായി തന്നെ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും വക്കീലായി തന്നെ അഭിനയിച്ചിരിക്കുകയാണ്. വിജയ് നായകനായ ലിയോ എന്ന സിനിമയിൽ വക്കീലായിട്ട് ശാന്തി അഭിനയിച്ചിട്ടുണ്ട്. വിജയ് അവതരിപ്പിച്ച പാർത്ഥിപൻ എന്ന കഥാപാത്രത്തിന് വേണ്ടി ജയിലിൽ ആകുമ്പോൾ കോടതിയിൽ വാദിക്കുന്നത് ശാന്തിയാണ്. നിറഞ്ഞ കൈയടികളാണ് ശാന്തിയെ കാണിച്ചപ്പോൾ കിട്ടിയത്.
വക്കീലായി എത്തുന്നത് ശാന്തിയാണോ എങ്കിൽ നായകന് ജാമ്യം ഉറപ്പാണെന്ന് പ്രേക്ഷകർ വിലയിരുത്തി കഴിഞ്ഞു. വിജയ്ക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ശാന്തി ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജീത്തുവിന് ഒപ്പം ശാന്തിയാണ്.