‘ദൃശ്യത്തിലെ മോഹൻലാലിൻറെ വക്കീൽ ശാന്തി പ്രിയ, കിടിലം ഫോട്ടോഷൂട്ടുമായി താരം..’ – ഫോട്ടോസ് വൈറൽ

ദൃശ്യം 2 എന്ന സിനിമ ഒ.ടി.ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ പ്രേക്ഷകരുടെ ഗംഭീരാഭിപ്രായം നേടി വിജയകുതിപ്പ് തുടർന്ന് കൊണ്ടിരിക്കുകയാണ്. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ബ്ലോക്കബ്സ്റ്റർ സിനിമയായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. ആ പ്രതീക്ഷ തെറ്റിക്കാതെ സിനിമ ഗംഭീരഭിപ്രായം ലഭിച്ചിരിക്കുന്നത്.

സിനിമ കണ്ട പ്രേക്ഷകർ ഒരു വിഷമം മാത്രമാണ് പങ്കുവച്ചത്. സിനിമ തിയേറ്ററിൽ കാണാൻ പറ്റില്ലല്ലോ എന്നതായിരുന്നു ഏവരുടെയും സങ്കടം. അഭിനയിച്ച മിക്കവർക്കും മോഹൻലാലും മറ്റു സീനിയർ താരങ്ങളെയും കൂടാതെ ഒന്ന്-രണ്ട് സീനിൽ അഭിനയിച്ചവർ വരെ കിടിലം അഭിനയമായിരുന്നു കാഴ്ചവച്ചത്. അതായിരുന്നു സിനിമയുടെ ഏറ്റവും വലിയ വിജയവും.

സിനിമയിൽ വളരെ കുറച്ച് സീനുകൾ മാത്രമേ ഉള്ളുവെങ്കിലും കൂടിയും പ്രേക്ഷകരെ ഞെട്ടിച്ച പ്രകടനം കാഴ്ചവച്ച ഒരാളായിരുന്നു, മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയെ രക്ഷിക്കാൻ വക്കീലായി എത്തിയ നടി ശാന്തി പ്രിയ. ജീവിതത്തിലും വക്കീലായിട്ടുള്ള ശാന്തി പ്രിയ കോടതി മുറിയിൽ ഒരു വക്കീൽ എങ്ങനെ ആയിരിക്കുമെന്ന് പ്രേക്ഷകർക്ക് കാണിച്ചു തന്നു.

സിനിമയുടെ ക്ലൈമാക്സിലെ ഒരു പ്രധാനപ്പെട്ട സീനിലുള്ള ശാന്തി പ്രിയയുടെ ഭാവപ്രകടനമാണ് ആ സീൻ കൂടുതൽ പ്രേക്ഷകർക്ക് കൂടുതൽ ത്രില്ല് തന്നത്. സിനിമ കണ്ടിറങ്ങിയ ആളുകൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ജോർജുകുട്ടിയുടെ വക്കീൽ ആരാണെന്ന് ആയിരുന്നു. ശാന്തി പ്രിയയുടെ ഫോട്ടോസും അങ്ങനെ സോഷ്യൽ മീഡിയയിൽ വൈറലാവാൻ തുടങ്ങി.

ഇപ്പോഴിതാ ശാന്തി പ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മനു മുളന്തുരുത്തി എടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ ഗാനഗന്ധർവനിലും ശാന്തി അഭിനയിച്ചിട്ടുണ്ട്. ജീത്തു-മോഹൻലാലും ഒന്നിച്ച റാം എന്ന സിനിമയാണ് താരത്തിന്റേ ഇനി പുറത്തിറങ്ങാനുളളത്.

CATEGORIES
TAGS