‘മണിക്കുട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞ് ബിഗ് ബോസിൽ എത്തിയ സുന്ദരി..’ – ഏഞ്ചലിന്റെ ഗ്ലാമറസ് ഫോട്ടോസ് വൈറൽ

‘മണിക്കുട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞ് ബിഗ് ബോസിൽ എത്തിയ സുന്ദരി..’ – ഏഞ്ചലിന്റെ ഗ്ലാമറസ് ഫോട്ടോസ് വൈറൽ

മലയാളത്തിലെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നായ ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ ത്രീ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ഷോ ആരംഭിച്ച് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ റേറ്റിംഗിൽ മുൻപന്തിയിൽ എത്തിയിരിക്കുകയാണ്. ഷോ തുടങ്ങി 14 ദിവസം പിന്നിട്ടിരിക്കുന്ന ഈ സമയത്ത് ആദ്യമായി ഒരു മത്സരാർത്ഥി പുറത്തായിരിക്കുകയാണ്.

ഷോ ആരംഭിച്ച് ആദ്യ ദിവസം തന്നെ ബിഗ് ബോസ് വീട്ടിൽ എത്തിയ ഗായികയായ ലക്ഷ്മി ജയനാണ് ആദ്യം പുറത്തായിരിക്കുന്നത്. എലിമിനേഷനിൽ വോട്ടിംഗ് കുറവായിരുന്ന ലക്ഷ്മി പുറത്താവുകയും പുതിയ രണ്ട് മത്സരാർത്ഥികൾ വീട്ടിലേക്ക് കയറി ചെല്ലുകയും ചെയ്തു. ആദ്യ എലിമിനേഷനിൽ തന്നെ ലക്ഷ്മി പുറത്തായത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

ആ സമയത്താണ് പുതിയ രണ്ട് പേരുടെ വീട്ടിലേക്കുള്ള വരവ്. നടി രമ്യ പണിക്കറും മോഡലായ ഏഞ്ചൽ തോമസുമാണ് പുതിയതായി വീട്ടിലേക്ക് എത്തിയ മത്സരാർത്ഥികൾ. ഏഞ്ചൽ ഷോയുടെ അവതാരകനായ മോഹൻലാലിനോട് പറഞ്ഞത് തനിക്ക് ഏറ്റവും ഇഷ്ടം മണിക്കുട്ടനെയാണ്, വേണ്ടി വന്നാൽ മണിക്കുട്ടനെ കറക്കി എടുക്കുമെന്നാണ്.

പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ച ഒരു സംഭവമായിരുന്നു അത്. പേളി-ശ്രീനിഷിന് ശേഷം ബിഗ് ബോസിൽ വീണ്ടുമൊരു പ്രണയം പൂവണിയുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ഏഞ്ചൽ ആരാണെന്ന് കൂടുതൽ അറിയാൻ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ ആളെ തിരയുകയും ചെയ്തു.

ഏഞ്ചലിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നത്. മറ്റു മത്സരാർത്ഥികളെ പോലെ തന്നെ വന്ന 2 ദിവസത്തിനുള്ളിൽ തന്നെ ആർമി ഗ്രൂപ്പുകൾക്ക് ഒക്കെ സമൂഹമാധ്യമങ്ങളിൽ വന്നു തുടങ്ങി കഴിഞ്ഞു. ഇതോടൊപ്പം തന്നെ ഏഞ്ചലിന്റെ ഗ്ലാമറസ് ഫോട്ടോസും ആരാധകർ വൈറലാക്കുകയാണ്.

CATEGORIES
TAGS