‘ഒരു ബോളിവുഡ് നടിയെ പോലെ!! വെറൈറ്റി ലുക്കിൽ തിളങ്ങി സാനിയ ഇയ്യപ്പൻ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഇപ്പോൾ ‘ഫാഷൻ ക്വീൻ’ എന്നറിയപ്പെടുന്ന താരമാണ് നടി സാനിയ ഇയ്യപ്പൻ. യുവനടിമാരിലെ അഭിനയത്തോടൊപ്പം തന്നെ ഫാഷനും ഏറെ ശ്രദ്ധകൊടുക്കാറുള്ള ഒരാളാണ് സാനിയ. മോഡലിംഗിലും സാനിയ സജീവമാണ്. അതുകൊണ്ട് തന്നെ മിക്കപ്പോഴും സാനിയയുടെ ഗ്ലാമറസ്, സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകൾ ആരാധകർക്ക് കാണാനും സാധിക്കാറുണ്ട്.

ഫോട്ടോഷൂട്ടിൽ പോലും പല വെറൈറ്റികൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരാളാണ് സാനിയ. ഇപ്പോഴിതാ ഒരു ബോളിവുഡ് നടിമാരുടെ ലുക്ക് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒരു കിടിലം ഷൂട്ടിന്റെ ചിത്രങ്ങൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. സാനിയയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒന്നായ യാമിയാണ് ഈ ഫോട്ടോസ് എടുത്തിരിക്കുന്നത്.

“ടൂ മച്ച് ബോളിവുഡ്?”, എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്തിരുന്നത്. നടനും റാപ്പ് ഗായകനുമായ നീരജ് മാധവ് ചിത്രങ്ങൾക്ക് താഴെ “ലവലീ” എന്ന കമന്റും നൽകിയിട്ടുണ്ട്. അമ്മു വർഗീസ് ആണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. നീതുവാണ്‌ താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. വർഷ എന്ന ഡിസൈനിംഗ് ബ്രാൻഡിന്റെ ഔട്ട് ഫിറ്റാണ് സാനിയ ധരിച്ചിരിക്കുന്നത്.

നിരവധി ആരാധകരും ചിത്രത്തിന് കമന്റുകളും ലൈക്കും നല്കിയിരിക്കുന്നത്. അതെ സമയം ദുൽഖർ സൽമാന്റെ സല്യൂട്ട് എന്ന സിനിമയാണ് സാനിയയുടെ അവസാനം പുറത്തിറങ്ങിയത്. ഒ.ടി.ടി റിലീസായിരുന്നു അത്. നിവിൻ പൊളിയും റോഷൻ ആൻഡ്രൂസും കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഒന്നിക്കുന്ന പേരിടാത്ത ചിത്രത്തിലാണ് ഇനി സാനിയ അഭിനയിക്കുന്നത്.