December 10, 2023

‘വീണ്ടും ഗ്ലാമറസായി നടി സാനിയ ഇയ്യപ്പൻ, ജൂനിയർ വിദ്യ ബാലനെന്ന് കമന്റ്..’ – ഫോട്ടോസ് വൈറലാകുന്നു

മഴവിൽ മനോരമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെ മത്സരാർത്ഥിയായി വന്ന് ജന്മനസ്സുകളുടെ ഹൃദയങ്ങൾ കീഴടക്കികൊണ്ട് സിനിമയിലേക്ക് എത്തുകയും ബാലതാരമാവുകയും ചെറിയ പ്രായത്തിൽ തന്നെ നായികയായി അഭിനയിക്കുകയും ചെയ്‌ത്‌ ഇന്ന് മലയാള സിനിമ മേഖലയിൽ ഫാഷൻ സെൻസേഷനായി മാറിയ താരമാണ് നടി സാനിയ ഇയ്യപ്പൻ.

ബോളിവുഡ് നടിമാരെ വെല്ലുന്ന രീതിയിലുള്ള ഫാഷൻ ഔട്ട് ഹിറ്റുകളിൽ മലയാളികളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന സാനിയ നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇരുപതുകാരിയായ സാനിയയ്ക്ക് ഇനിയും വർഷങ്ങളോളം സിനിമ മേഖലയിൽ തുടരാനും കഴിയുമെന്ന് ഉറപ്പാണ്. ലുക്കിന്റെ കാര്യത്തിൽ ഇന്ന് സാനിയ പല യുവനടിമാരെക്കാളിലും മുന്നിലാണ്.

ക്വീൻ എന്ന സിനിമയിലൂടെ നായികയായി മാറിയ സാനിയ മോഹൻലാൽ നായകനായ ലൂസിഫറിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിച്ച് ആരാധകരെ കൂട്ടുകയും ചെയ്തു. നിവിൻ പൊളി ചിത്രമായ സാറ്റർഡേ നൈറ്റാണ് സാനിയയുടെ അവസാനമിറങ്ങിയ ചിത്രം. തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും അതിലെ സാനിയയുടെ ലുക്കിനെ പലരും പ്രശംസിച്ചിരുന്നു. നായികയായി അഭിനയിക്കുന്ന അടുത്ത സിനിമയ്ക്ക് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.

അതെ സമയം മോഡലിംഗ് ഇപ്പോഴും തുടരുന്ന സാനിയ പങ്കുവച്ച ഒരു ബ്ലാ.ക്ക് ആൻഡ് വൈറ്റ് ടൈപ്പ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഈ തവണയും ഗ്ലാമറസ് വേഷത്തിലാണ് സാനിയ ഷൂട്ട് ചെയ്തിരിക്കുന്നത്. ജിക്സൺ ഫ്രാൻസിസാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. സാംസൺ ലെയയാണ് മേക്കപ്പ് ചെയ്തത്. ഡോക്ടർ സൽവ അർഷാദിന്റെ എപ്പിസോഡ് ബ്രാൻഡിന്റെ ഔട്ട് ഫിറ്റാണ് സാനിയ ഇട്ടിരിക്കുന്നത്.