‘വിദേശ സുഹൃത്തുകൾക്ക് ഒപ്പം നടി സാനിയ ഫിലിപ്പീൻസിൽ! സദാചാര കമന്റുകളുമായി മലയാളികൾ..’ – ചിത്രങ്ങൾ വൈറൽ

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന് പിന്നീട് സിനിമയിൽ ബാലതാരമായി ശേഷം നായികയായി മാറിയ താരമാണ് നടി സാനിയ. ഒരുപാട് സിനിമകൾ ഒന്നും സാനിയ ചെയ്തിട്ടില്ലെങ്കിലും ഒരു താരമെന്ന നിലയിൽ ഒരുപാട് വളർന്നു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ വളരെ സജീവമായി ഗ്ലാമറസ് വേഷങ്ങളിൽ ചിത്രങ്ങൾ പങ്കുവെക്കുന്ന ഒരാളാണ് സാനിയ. അതുകൊണ്ട് തന്നെ ഒരുപാട് ഫോളോവേഴ്സുമുണ്ട്.

അതുപോലെ ധാരാളം യാത്രകൾ ചെയ്യുന്ന ഒരാളാണ് സാനിയ. ഈ അടുത്തിടെ സാനിയ ഫിലിപ്പീൻസിൽ പോയിരുന്നു. അവിടെ നിന്നുള്ള ചിത്രങ്ങൾ കുറച്ച് ദിവസം മുമ്പ് സാനിയ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ കൂടുതൽ ഗ്ലാമറസ് ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വിദേശ വനിതകൾക്ക് ഒപ്പം ഫിലിപ്പീൻസിൽ അടിച്ചുപൊളിക്കുന്ന ചിത്രങ്ങളാണ് സാനിയ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.

അവർക്ക് ഒപ്പമാണ് ട്രിപ്പ് പ്ലാൻ ചെയ്തിരിക്കുന്നത് തോന്നുന്നു. അവരുടെ കൂടെ പല വേഷത്തിലുള്ള ചിത്രങ്ങളാണ് പങ്കുവച്ചിട്ടുളളത്. നേരത്തെ സാനിയ ലണ്ടനിൽ ഉപരിപഠനത്തിന് വേണ്ടി പോയിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട സുഹൃത്തുക്കൾ ആണോ എന്നത് വ്യക്തമല്ല. ബി,ക്കിനി പോലെയുള്ള വേഷങ്ങളാണ് സാനിയ ധരിച്ചിരിക്കുന്നത്. ഇത്രയും ഗ്ലാമർസായിട്ട് വേറെ ഒരു നടിമാരും മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

“ഗേൾ ഹുഡ്” എന്നാണ് ഫോട്ടോസിന് സാനിയ നൽകിയ ക്യാപ്ഷൻ. സിനിമയിലും ഇത്തരം വേഷങ്ങളിൽ സാനിയയെ കാണാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഫിലിപ്പീൻസിലെ ബീച്ചുകളിൽ സുഹൃത്തുകൾക്ക് ഒപ്പം എൻജോയ് ചെയ്യുന്ന സാനിയയെ ചിത്രങ്ങളിൽ കാണാം. പക്ഷേ ഇതിന് താഴെ വന്നിരിക്കുന്നത് സദാചാര കമന്റുകളാണ്. ഇവൾക്ക് വീട്ടിൽ തുണി ഒന്നുമില്ലേ എന്നാണ് ചില കമന്റുകൾ. പക്ഷേ വിദേശ വനിതാ സുഹൃത്തുക്കളും അതെ വേഷത്തിലാണ്.