മലയാള സിനിമയുടെ സുവർണകാലഘട്ടം തിരിച്ചുവന്നിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി മലയാള സിനിമകൾ തിയേറ്ററുകളിൽ നിന്ന് മാത്രം ആയിരം കോടി പിന്നിട്ടിരിക്കുകയാണ്. മഞ്ഞുമേൽ ബോയ്സ്, ആടുജീവിതം, ആവേശം, പ്രേമലു തുടങ്ങിയ സിനിമകൾ എല്ലാം നൂറ്റമ്പതും ഇരുനൂറുമൊക്കെ നേടിയിരുന്നു. ഇത് കൂടാതെ വേറെയും ഒരുപാട് സിനിമകൾ നല്ല കളക്ഷൻ നേടി മലയാള സിനിമയുടെ മികച്ച വർഷമായി മാറി.
ഈ സമയത്ത് ഇതാ മലയാള സിനിമയിലെ പ്രശസ്ത സംവിധായകയായ അഞ്ജലി മേനോൻ മറ്റൊരു വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്റെ ഇൻസ്റ്റാഗ്രാമിൽ പേജിൽ വന്നൊരു പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് അഞ്ജലി മേനോൻ പ്രതികരിച്ചത്. “മലയാള സിനിമയിലെ പെണ്ണുങ്ങൾ എവിടെ” എന്ന ചോദ്യമാണ് ആ പോസ്റ്റിലുള്ളത്. എന്നിട്ട് അടുത്തിറങ്ങിയ രണ്ട് മലയാള സിനിമകളെ കുറിച്ച് എടുത്ത് പറയുന്നുമുണ്ട്.
ആവേശത്തിലും മഞ്ഞുമേൽ ബോയ്സിലും പേരിന് പോലും ഒരു സ്ത്രീ കഥാപാത്രം ഇല്ലെന്നും.. കോളേജ് പശ്ചാത്തലത്തിൽ വന്ന സിനിമ ആയിരുന്നിട്ട് കൂടിയും ഒരു പെൺകുട്ടി കഥാപാത്രം പോലും ആവേശത്തിൽ ഇല്ലായിരുന്നുവെന്നും സ്ഥിരമായി കണ്ടുവരുന്ന ഒരു അമ്മ റോൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു. ഇങ്ങനെ സ്ത്രീ കഥാപാത്രങ്ങൾ അപ്രത്യക്ഷതമായത് പെട്ടന്നാണ് എന്നും ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, 22 ഫെമിയിൽ കോട്ടയം പോലെയുള്ള സ്ത്രീപക്ഷ സിനിമകൾ ഇറങ്ങിയ അതെ ഇൻഡസ്ട്രിയിലാണ് ഈ സംഭവമെന്നും പോസ്റ്റിലുണ്ട്.
നിഖില വിമലിനെ പോലെയുള്ള താരങ്ങൾ ഇതിന് പിന്തുണച്ച് സംസാരിച്ചുവെന്നും പോസ്റ്റിൽ പറയുന്നുണ്ട്. വെറുതെ സ്ത്രീ കഥാപാത്രങ്ങളെ തിരുകി കയറുന്നതിന് പകരം ആവശ്യമുള്ള സിനിമകളിൽ സ്ത്രീകൾ മതിയെന്നാണ് നിഖിലയുടെ അഭിപ്രായമാണ്. ഈ പ്രമുഖ ദേശീയ ചാനലിന്റെ പോസ്റ്റാണ് അഞ്ജലി ഷെയർ ചെയ്തത്. “ഇത്തരം ചോദ്യങ്ങൾ മാധ്യമങ്ങളിൽ കാണുന്നതിൽ സന്തോഷം..”, അഞ്ജലി മേനോൻ പോസ്റ്റ് ഷെയർ ചെയ്യുന്നതിന് ഒപ്പം കുറിച്ചത് ഇങ്ങനെയാണ്. എന്തൊരു മണ്ടത്തരം പോസ്റ്റാണെന്നാണ് പലരും അതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.