മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിൽ മത്സരാർത്ഥിയായി പങ്കെടുത്ത് പിന്നീട് സിനിമയിലേക്ക് എത്തിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. ബാല്യകാലസഖി എന്ന സിനിമയിലാണ് സാനിയ ആദ്യമായി ബാലതാരമായി അഭിനയിച്ചത്. അതിന് ശേഷം അപ്പോത്തിക്കരി എന്ന ചിത്രത്തിലും സുരേഷ് ഗോപിയുടെ മകളായും സാനിയ അഭിനയിച്ച കഴിഞ്ഞാണ് ക്വീൻ എന്ന ചിത്രത്തിൽ നായികയാവുന്നത്.
ക്വീനിലെ ചിന്നു എന്ന കഥാപാത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറി. അത് കഴിഞ്ഞ് നിരവധി സിനിമകളിൽ അഭിനയിച്ച സാനിയ വളരെ പെട്ടന്ന് തന്നെ ഒരു ഗ്ലാമറസ് താരമായി മാറി. ഇരുപതുകാരിയായ സാനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ കണ്ട് പലപ്പോഴും ആരാധകരും മലയാളികളും ഞെട്ടിയിട്ടുണ്ട്. ഇത് കൂടാതെ തനിക്ക് പ്രിയപ്പെട്ട സ്ഥലങ്ങളിൽ യാത്ര പോകുന്നതിന്റെ വിശേഷങ്ങളും സാനിയ പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ വർഷം സാനിയ തായ് ലാൻഡിലെ ക്രാബിയിൽ അവധി ആഘോഷിക്കുന്നതിന് പോയിരുന്നു. ആ ഓർമ്മകളിൽ നിന്ന് മുഴുകി നേരത്തെ പങ്കുവെക്കാത്ത ചില ചിത്രങ്ങളും വീഡിയോസും സാനിയ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിൽ ഓറഞ്ച് നിറത്തിലെ ബി.ക്കി.നിയിൽ തിളങ്ങി നിൽക്കുന്ന ഒരു ഫോട്ടോയും സാനിയ പോസ്റ്റ് ചെയ്തതിട്ടുണ്ട്. ചിലർ സാനിയയെയും ഇനി ബാൻ ചെയ്യുമോ എന്ന രസകരമായ കമന്റ് ഇട്ടിട്ടുണ്ട്. വസന്തങ്ങൾ ക്യൂ പാലിക്കുക എന്നായിരുന്നു ആരാധകർ അഭിപ്രായം പങ്കുവച്ചത്.
“എന്റെ കുടുംബത്തോടൊപ്പം 4 ദിവസം അവിശ്വസനീയമായ ക്രാബിയിൽ ചിലവഴിച്ചു, ഒപ്പം ഞാൻ എന്നെന്നേക്കുമായി കാത്തുസൂക്ഷിക്കുന്ന ഏറ്റവും വന്യമായ അനുഭവങ്ങളും ഓർമ്മകളും ഉണ്ടാക്കി. വിനോദത്തിന്റെയും വിശ്രമത്തിന്റെയും മികച്ച മിശ്രിതമായിരുന്നു അത്. ഏറ്റവും മികച്ച സമയമായിരുന്നു അത്..”, ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സാനിയ കുറിച്ചു. അന്ന് തന്നെ സാനിയയുടെ ആ ഫോട്ടോസ് തരംഗമായിരുന്നു.