‘വീട്ടിൽ ഹോട്ട് ലുക്കിൽ സാനിയ ബാബു!! മനം കവർന്ന ക്യൂട്ട് റീൽസുമായി താരം..’ – വീഡിയോ വൈറൽ

സിനിമ, സീരിയൽ മേഖലയിൽ ബാലതാരമായി അഭിനയിച്ച് ഒരുപാട് ആളുകളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സാനിയ ബാബു. സീരിയലുകളിലൂടെ കരിയർ ആരംഭിച്ച സാനിയ, സീത, കാണാക്കുയിൽ, ഇളയവൾ ഗായത്രി, ഒറ്റച്ചിലമ്പ്‌ തുടങ്ങിയ പരമ്പരകളിൽ ബാലതാരമായി അഭിനയിച്ചിരുന്നു. വളരെ പെട്ടന്ന് തന്നെ സാനിയ സിനിമയിലേക്ക് എത്തുകയും ചെയ്തു. അതും ശ്രദ്ധേമായ വേഷങ്ങളിലാണ് അഭിനയിച്ചത്.

ആദ്യം നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിലാണ് സാനിയ അഭിനയിക്കുന്നത്. അതിന് ശേഷം സാനിയ അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകളായിട്ടാണ്. രമേശ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി ചെയ്ത ഗാന ഗന്ധർവ്വൻ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം സാനിയ മലയാളികൾക്ക് ഇടയിൽ കൂടുതൽ സുപരിചിതയായി മാറിയത്. അത് കഴിഞ്ഞ് റീൽസ് എന്ന തമിഴ് സിനിമയിൽ സാനിയ അഭിനയിച്ചു.

പിന്നീട് ലോക്ക് ഡൗൺ സമയത്ത് നിഖില വിമൽ, മാത്യു തോമസ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച ജോ ആൻഡ് ജോ എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ സാനിയ അവതരിപ്പിച്ചു. നിമ്മി വാവ എന്ന കഥാപാത്രമാണ് സാനിയ ചെയ്തത്. പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവർ അഭിനയിച്ച സ്റ്റാർ എന്ന ചിത്രത്തിലാണ് സാനിയയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ഇപ്പോൾ ഏഷ്യാനെറ്റിലെ നമ്മൾ എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സാനിയ. അതെ സമയം സാനിയ തന്റെ വീട്ടിൽ വച്ച് വളരെ ക്യൂട്ട് ലുക്കിൽ എടുത്ത ഒരു കിടിലം റീൽസാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. എന്ത് ക്യൂട്ട് ആണ് ഈ കൊച്ചിനെ കാണാൻ എന്നാണ് ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്. സ്വീറ്റ് ഹോം എന്ന ക്യാപ്ഷനോടെ സാനിയ വീട്ടിൽ ഇരിക്കുന്ന ഫോട്ടോസും പോസ്റ്റ് ചെയ്തിട്ടുണ്ട്.