‘ഇതെന്താ മീൻ പിടിക്കുന്ന വലയോ!! ഇഷ്ട സ്ഥലത്ത് ഹോട്ട് ലുക്കിൽ നടി സാനിയ..’ – ഫോട്ടോസ് വൈറൽ

മഴവിൽ മനോരമയിലെ സൂപ്പർഹിറ്റായിരുന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി സാനിയ ഇയപ്പൻ. ആദ്യം ജൂനിയറിലും പിന്നീട് സീനിയറിലും മത്സരിച്ച സാനിയ അതിൽ വിജയിയാവുകയും ചെയ്തിരുന്നു. അങ്ങനെയാണ് സാനിയയ്ക്ക് സിനിമയിൽ ബാലതാരമായി അഭിനയിക്കാൻ അവസരം ലഭിക്കുന്നതും താരം ചെയ്യുന്നത്.

ബാല്യകാലസഖി, അപ്പോത്തിക്കരി തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ച സാനിയയെ 2018-ൽ പ്രേക്ഷകർക്ക് നായികയായി കാണാൻ സാധിച്ചു. പതിനാറാം വയസ്സിലാണ് സാനിയ നായികയായി അഭിനയിക്കുന്നത്. പിന്നീട് ഇങ്ങോട്ട് സാനിയയുടെ വർഷങ്ങൾ ആയിരുന്നു. ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിക്കുകയോ നായികയാവുകയോ ഒന്നും സാനിയ ചെയ്തിട്ടില്ലെങ്കിലും ധാരാളം ആരാധകരുണ്ട്.

അതിന് പ്രധാന കാരണങ്ങളിൽ ഒന്ന് സാനിയയ്ക്ക് ഒരു ഗ്ലാമറസ് പരിവേഷമുണ്ടായിരുന്നു. ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതിന് ഒപ്പം തന്നെ താരം യാത്രകൾ പോകുമ്പോൾ പങ്കുവെക്കുന്ന ഫോട്ടോസും ആരാധകരെ ആവേശം കൊള്ളിക്കുന്നത് ആയിരുന്നു. അത്തരത്തിൽ സാനിയ നിരവധി തവണ പോവുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുള്ള മാലിദ്വീപിലേക്ക് ഒരിക്കൽ കൂടിയും താരം പോയിരിക്കുകയാണ്.

‘സ്വർഗത്തോട് യെസ് പറയുക..’, എന്ന ക്യാപ്ഷനോടെ അവിടെ നിന്നുള്ള ഗ്ലാമറസ് ഫോട്ടോസ് സാനിയ ആരാധകരുമായി പങ്കിട്ടിരിക്കുകയാണ്. കറുപ്പ് നിറത്തിലെ ബിക്കി നീയിൽ വല പോലെ ഓവർടോപ്പും ധരിച്ചാണ് സാനിയ ഈ തവണ ആരാധകർ അമ്പരപ്പിച്ചത്. ഇതെന്താ മീൻ പിടിക്കുന്ന വലയാണോ, സഹോദരി പാചകം ചെയ്യട്ടേ, മത്സ്യകന്യക വലയിൽ കുടുങ്ങിയതാണെന്ന് തോന്നുന്നു തുടങ്ങിയ കമന്റുകളും വന്നിട്ടുണ്ട്.