‘ദുബൈയിൽ സ്കൈ ഡൈവിംഗ് നടത്തി നടി സാനിയ, പൊളിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പങ്കെടുത്ത് മലയാളികൾക്ക് സുപരിചിതയാവുകയും പിന്നീട് സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും വൈകാതെ തന്നെ നായികയായി മാറുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിൽ നായികയായി അഭിനയിച്ച ശേഷമാണ് സാനിയ യൂത്തിന്റെ ഇടയിൽ തരംഗമായി മാറിയത്. അതിന് ശേഷം നിരവധി സിനിമകളിൽ സാനിയ അഭിനയിച്ചിട്ടുണ്ട്.

പ്രേതം 2, ലൂസിഫർ, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട് തുടങ്ങിയ സിനിമകളിൽ സാനിയ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഡി ഫോർ ഡാൻസിലെ വിജയി കൂടിയായ സാനിയ പതിനെട്ടാം പടി എന്ന സിനിമയിൽ ഡാൻസ് നമ്പറും അവതരിപ്പിച്ചിട്ടുണ്ട്. സാറ്റർഡേ നൈറ്റ് ആണ് ഇനി ഇറങ്ങാനുള്ള സാനിയയുടെ സിനിമ. റോഷൻ ആൻഡ്രൂസ്, നിവിൻ പൊളി ചിത്രമാണ് അത്.

നവംബർ നാലിനാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അതിലെ അഭിനേതാക്കൾ ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ഇപ്പോഴിതാ സാനിയ ദുബൈയിൽ സ്കൈ ഡൈവിംഗ് നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോസും ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. “ഫൈനലി” എന്ന ക്യാപ്ഷനോടെയാണ് സാനിയ വീഡിയോ പോസ്റ്റ് ചെയ്തത്.

തന്റെ നടത്താൻ ആഗ്രഹിച്ച സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് സാനിയ ഇട്ട ഹാഷ് ടാഗിൽ നിന്ന് വ്യക്തമാണ്. അതിന്റെ ആവേശവും സാനിയയുടെ മുഖത്ത് കാണാൻ കഴിയും. നിരവധി പേരാണ് ഫോട്ടോയുടെയും വീഡിയോയുടെയും താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി നസ്രിയയും ഇതുപോലെ ദുബായ് സ്കൈ ഡൈവിംഗ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ടായിരുന്നു.

View this post on Instagram

A post shared by Saniya Iyappan (@_saniya_iyappan_)

CATEGORIES
TAGS