‘ഇതാരാണ് അപ്സരസോ അതോ മത്സ്യകന്യകയോ!! ബീച്ച് ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പൻ..’ – വീഡിയോ വൈറൽ

ഇന്നത്തെ മലയാള സിനിമയിലെ ‘ഗ്ലാമറസ് ക്വീൻ’ എന്നറിയപ്പെടുന്ന താരസുന്ദരിയാണ് നടി സാനിയ ഇയ്യപ്പൻ. സിനിമകളിൽ ചെയ്ത കഥാപാത്രങ്ങൾ കൊണ്ടല്ല സാനിയയ്ക്ക് ഈ പേര് ആരാധകർ നൽകിയത്. സമൂഹ മാധ്യമങ്ങളിൽ അതീവ ഗ്ലാമറസ് ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും പങ്കുവച്ചാണ് ആരാധകർ സാനിയയെ ഈ പേര് വിളിക്കുന്നത്. ക്വീൻ എന്ന ചിത്രത്തിലാണ് സാനിയ ആദ്യമായി അഭിനയിക്കുന്നത്.

അങ്ങനെ എന്തുകൊണ്ട് ആ പേരിന് അനുയോജ്യമാണ് താരമെന്ന് തെളിയിക്കുന്നു. ഒരു നൃത്ത റിയാലിറ്റി ഷോയിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയ കുട്ടി സാനിയയെ ഇന്നും മലയാളികൾ മറന്നിട്ടില്ല. അവിടെ നിന്നുമാണ് സാനിയ ഇന്നത്തെ നിലയിലേക്ക് എത്തിയത്. അതും വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി അഭിനയിക്കുകയും ചെയ്തിരുന്നു താരം.

സാനിയയുടെ ഈ വളർച്ച യാതൊരു യുവനടിയെയും മോഹിപ്പിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ സാനിയയുടെ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ‘സല്യൂട്ട്’ ഒ.ടി.ടി പ്ലാറ്റഫോമിൽ റിലീസായിരിക്കുകയാണ്. ദുൽഖർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് റോഷൻ ആൻഡ്രൂസാണ്. സിനിമ ഇറങ്ങിയെങ്കിലും അതിനേക്കാൾ ഇപ്പോൾ ശ്രദ്ധനേടുന്നത് സാനിയയുടെ പുതിയ ഫോട്ടോഷൂട്ടാണ്.

ഒരു ബീച്ചിൽ ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ടിൽ സാനിയയെ ഗ്ലാമറസായി കാണപ്പെടുന്നു. ബ്ലാക്ക് ഡ്രെസ്സിലുളള സാനിയയുടെ ചിത്രങ്ങൾ ആരാധകരുടെ മനസ്സ് തുളച്ചിരിക്കുകയാണ്. അപ്സരസാണോ അതോ മത്സ്യകന്യകയാണോ ഇതെന്ന് സാനിയയുടെ ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ ചോദിക്കുന്നു. കിഷോർ രാധാകൃഷ്ണനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സ്മിജി. കെ.ടിയുടെ സ്റ്റൈലിങ്ങിൽ ഉണ്ണി പി.എസ് ആണ് സാനിയയ്ക്ക് മേക്കപ്പ് ചെയ്തത്. ഇതിന്റെ ബി.ടി.എസ് വീഡിയോയും വൈറലായിട്ടുണ്ട്.