‘സംയുക്ത വർമ്മ സിനിമയിലേക്ക് തിരിച്ചുവരുമോ? ചിരിപ്പിച്ച് ബിജു മേനോന്റെ മറുപടി..’ – വീഡിയോ കാണാം

വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരുപാട് നടിമാരെ നമ്മൾ മലയാള സിനിമ മേഖലയിൽ കണ്ടിട്ടുണ്ട്. മറ്റു ഭാഷകളിൽ പ്രതേകിച്ച് ഹോളിവുഡിലും ബോളിവുഡിലും ഒന്നും ഈ പ്രവണത അധികമില്ല. 3 വർഷം മാത്രം സിനിമയിൽ അഭിനയിച്ച് പിന്നീട് വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരാളാണ് നടി സംയുക്ത വർമ്മ. 2002-ലാണ് സംയുക്ത നടൻ ബിജു മേനോനുമായി വിവാഹിതയാകുന്നത്.

യാതൊരു ഗോസിപ്പ് വാർത്തകളിൽ പോലും ഈ താരദമ്പതിമാർ ഇതുവരെ വന്നിട്ടുമില്ല. 20 വർഷമായി കുടുംബ ജീവിതമായി മുന്നോട്ട് പോകുന്ന സംയുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എപ്പോഴും ചർച്ചയാകാറുണ്ട്. ബിജു മേനോന്റെ പല അഭിമുഖങ്ങളിലും അവതാരകർ ഈ ചോദ്യം ചോദിക്കാറുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യരും ഒരുമിച്ചുള്ള പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിലും ഈ ചോദ്യം ബിജു മേനോന് നേരെ വന്നിരിക്കുകയാണ്.

ഇതിന് ബിജു മേനോൻ ചിരിച്ചുകൊണ്ട് നൽകുന്ന മറുപടിയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മഞ്ജുവിനോട് പഴയ നടിമാരായ മീര ജാസ്മിൻ, നവ്യ നായർ ഒക്കെ തിരിച്ചു വരുന്നത് ഒരു വെല്ലുവിളിയാകുമോ എന്ന ഒരു റിപോർട്ടറുടെ ചോദ്യത്തിൽ നിന്നുമാണ് ഇതിന് തുടക്കമാകുന്നത്. ഇതിന് മഞ്ജു കൊടുത്ത മറുപടി, “ഒന്നാമത്തെ കാര്യം പഴയ നടിമാർ എന്ന് പറയരുത്.. ഒരിക്കൽ അഭിനയിച്ചു കഴിഞ്ഞാൽ അവർ എല്ലാ കാലവും അഭിനേതാവ് തന്നെയായിരിക്കും.

സിനിമ ചെയ്യാൻ ആഗ്രഹമുള്ള അത് ചെയ്യണമെന്നാണ് എനിക്ക് പറയാനുള്ളത്. ഇവരൊക്കെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ അവരൊക്കെ സിനിമകൾ ചെയ്യുന്നത് കാണുമ്പോൾ സന്തോഷമാണ്..”, മഞ്ജു പറഞ്ഞു. അതിന് ശേഷം ചേച്ചിയുടെ കൂട്ടുകാരിയായ സംയുക്ത വർമ്മയും തിരിച്ചുവരുമോ എന്ന് ചോദിക്കുമ്പോൾ, ബിജു മേനോൻ മിക്ക മേടിച്ച് ‘ഞാൻ ഈ ചോദ്യം പ്രതീക്ഷിച്ച് ഇരിക്കുവായിരുന്നു.. നീ ചോദിക്കടാ.. ചോദിക്ക്..” എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

തിരിച്ചുവരാൻ അവൾ എവിടെപ്പോയി എന്നായിരുന്നു ബിജു മേനോന്റെ തമാശ കലർന്ന മറുപടി. “ഞങ്ങൾക്ക് ഒരുപാട് കുടുംബ കാര്യങ്ങളില്ലേ.. രണ്ട് പേരും കൂടി വർക്ക് ചെയ്താൽ മോന്റെ കാര്യം ആര് നോക്കും. അവൾക്ക് അഭിനയിക്കണമെങ്കിൽ അഭിനയിക്കാം..” ബിജു മേനോൻ പറഞ്ഞു. സിനിമയിലേക്ക് തിരിച്ചു വരുന്നില്ല എന്നുള്ളത് സംയുക്തയുടെ തീരുമാനമാണെന്ന് മഞ്ജുവും പറഞ്ഞു.