‘ഞാൻ എന്റെ സ്വന്തം കഥയിലെ രാജ്ഞിയാണ്! സാരിയിൽ ഹോട്ട് ലുക്കിൽ സാനിയ ബാബു..’ – ഫോട്ടോസ് വൈറൽ

സിനിമയിലും സീരിയലുകളിലും ബാലതാരമായി അഭിനയിച്ച് ഒരുപാട് ആരാധകരെ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞ മിടുക്കിയാണ് സാനിയ ബാബു. ഇപ്പോൾ ഏഷ്യാനെറ്റിലെ നമ്മൾ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സാനിയ. മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് സാനിയ മലയാളികൾക്ക് ഇടയിൽ സുപരിചിതയായി ആദ്യം മാറുന്നത്.

പിന്നീട് ജോ ആൻഡ് ജോ എന്ന സിനിമയിൽ നിമ്മി വാവ എന്ന കഥാപാത്രമായി തിളങ്ങിയ സാനിയയ്ക്ക് ഒരുപാട് യുവാക്കളെ ആരാധകരായി ലഭിക്കുയും ചെയ്തിരുന്നു. അതിന് ശേഷമാണ് സാനിയ നമ്മൾ എന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലുകളിലും സിനിമയിലും ഒരുപോലെ സജീവമാകുന്നതിന് ഒപ്പം തന്നെ സമൂഹ മാധ്യമങ്ങളിലും സാനിയ വളരെ സജീവമായി നിൽക്കാറുണ്ട്.

ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതിന് ഒപ്പം തന്നെ യാത്രകൾ പോകുന്നതിന്റെയും ഉദ്‌ഘാടനങ്ങൾ ചെയ്യുന്നതിന്റെയും ഫോട്ടോസ് സാനിയ പങ്കുവെക്കാറുണ്ട്. പലപ്പോഴും അതിവേഗത്തിൽ തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ മഞ്ഞ സാരി ധരിച്ചുള്ള സാനിയയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ജാൻവി ഡിസൈൻസിന്റെ അതിമനോഹരമായ സാരിയാണ് സാനിയ ധരിച്ചത്.

“ഞാൻ എന്റെ സ്വന്തം കഥയിലെ രാജ്ഞിയാണ് സുഹൃത്തുക്കളെ..” എന്ന് ആദ്യ പോസ്റ്റിന് ഒപ്പം ക്യാപ്ഷൻ ഇട്ടപ്പോൾ, “അവൾ ഒരു രാജ്ഞിയാണ് അവളുടെ ആത്മാവ് രാജകീയമാണ്..”, എന്ന ക്യാപ്ഷനോടെയാണ് അടുത്ത ചിത്രങ്ങൾ സാനിയ പങ്കുവച്ചിരുന്നത്. നായികയായി മലയാള സിനിമയിൽ വൈകാതെ കാണുന്ന മുതലാണെന്ന് ചിലർ കമന്റുകളും ഇട്ടിട്ടുണ്ട്. ക്യൂൻ എലിസബത്ത് എന്ന മീര ജാസ്മിൻ നായികയാകുന്ന ചിത്രത്തിൽ സാനിയ അഭിനയിക്കുന്നുണ്ട്.