‘ഊട്ടിയിൽ വെക്കേഷനിൽ യുവനടി സാനിയ ബാബു! നിമി വാവ ആളാകെ മാറിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സീരിയലിൽ ബാലതാരമായി അഭിനയിക്കുന്ന സമയത്ത് സിനിമയിലേക്ക് അവസരം ലഭിച്ച് ബാലതാരമായി അഭിനയിക്കുകയും മലയാളികൾക്ക് സുപരിചിതയായി മാറുകയും ചെയ്ത താരമാണ് സാനിയ ബാബു. ഒറ്റച്ചിലബ് എന്ന സീരിയലിലാണ് സാനിയ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഇളയവൾ ഗായത്രി സീരിയലിൽ അഭിനയിക്കുമ്പോഴാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. അത് ഭംഗിയായി ചെയ്യുകയും ചെയ്തു.

ഭഗത് മനുവലിന്റെ നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിലാണ് സാനിയ ആദ്യമായി അഭിനയിക്കുന്നത്. തൃശൂർ സ്വദേശിനിയായ സാനിയ അഞ്ചാം ക്ലാസ്സിൽ സ്കൂളിൽ പഠിക്കുന്ന സമയത്താണ് സീരിയലിലേക്ക് ക്ഷണം ലഭിക്കുന്നത്. കാണാക്കുയിൽ എന്ന സീരിയലിലും തൊട്ടടുത്ത് അഭിനയിക്കാൻ അവസരം ലഭിച്ചു. മമ്മൂട്ടിയുടെ മകളായ ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ പ്രശസ്തി നേടി.

അതിന് ശേഷം കൂടുതൽ അവസരങ്ങൾ വന്നു. തിയേറ്ററിൽ സൂപ്പർഹിറ്റായ ജോ ആൻഡ് ജോ എന്ന സിനിമയിൽ നിമി വാവ എന്ന കാമുകിയുടെ റോളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഏഷ്യാനെറ്റിലെ നമ്മൾ എന്ന സീരിയലാണ് അവസാനമായി സാനിയ ചെയ്തത്. ക്യൂൻ എലിസബത്ത് എന്ന ചിത്രമാണ് സാനിയയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്. ഇനി നായികായായുള്ള സിനിമയ്ക്ക് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.

യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്ന് സാനിയ അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. അതും തന്റെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നായ ഊട്ടിയിലേക്ക് യാത്ര പോയതിന്റെ ചിത്രങ്ങൾ ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സാനിയ. തൂവെള്ള നിറത്തിലെ ഡ്രെസ്സിലും നീല ജീൻസിലും സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് സാനിയ ബാബു ആരാധകരുമായി പങ്കുവച്ചിട്ടുള്ളത്.