ജൂൺ 21 – ഇന്ന് ഇന്റർനാഷണൽ യോഗ ദിനം. ഇന്ത്യയിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റെയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു ഒന്നാണ്. ഇന്ന് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും യോഗ പരിശീലിക്കുന്നവരുണ്ട്. യോഗയെ ആദ്യമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് പതഞ്ജലി മഹർഷിയാണ്. ഈ ദിവസം സിനിമ താരങ്ങൾ ഉൾപ്പടെയുള്ളവർ യോഗാസനങ്ങൾ ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.
യോഗ സ്ഥിരമായി പരിശീലിച്ചിരുന്ന ഒരു നടിയാണ് സംയുക്ത വർമ്മ. എങ്കിൽ കുറച്ച് മാസങ്ങളായി യോഗയിൽ നിന്ന് വിട്ടുനിന്ന സംയുക്ത വീണ്ടും അതി പരിശീലിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഈ കാര്യം കഴിഞ്ഞ ദിവസം സംയുക്ത ആരാധകരുമായി പങ്കുവച്ചിരുന്നു. സിനിമ അഭിനയം നിർത്തിയ ശേഷം സംയുക്തയെ കൂടുതലായി മലയാളികൾ കണ്ടത് ഇത്തരത്തിൽ യോഗ ചെയ്യുന്ന ചിത്രങ്ങളിലൂടെയാണ്.
ഈ തവണത്തെ അന്താരാഷ്ട്ര യോഗ ദിനത്തിലും സംയുക്ത യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ” നമുക്ക് ശരീരഭാരം കൂട്ടാം, ശരീരഭാരം കുറയ്ക്കാം, ശരീര പ്രകൃതി അറിയാനും, കാലാവസ്ഥയ്ക്ക് അനുസരിച്ച് ശീലങ്ങളും ശ്വസന രീതികളും മാറ്റാനും കഴിയും. നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാം, അതാണ് യോഗയുടെ ശക്തി. എന്നാൽ ശാരീരിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്.
അതിനപ്പുറം നീങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ. പഠിക്കുക, പര്യവേക്ഷണം ചെയ്യുക, പരീക്ഷിക്കുക. എന്റെ എല്ലാ ഗുരുക്കന്മാർക്കും ഞാൻ കീഴടങ്ങുന്നു. അവരുടെ അനുഗ്രഹത്തോടെ മാത്രമേ പരിശീലിക്കാൻ കഴിയൂ..”, സംയുക്ത യോഗ ചെയ്യുന്ന ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. മൂന്ന് വർഷത്തെ അഭിനയ ജീവിതത്തിന് ശേഷം നടൻ ബിജു മേനോനുമായി വിവാഹിതയായ ശേഷം സംയുക്ത സിനിമ കരിയർ അവസാനിപ്പിച്ചിരുന്നു.