‘ഇത്രയും വലിയ മകനുണ്ടായിരുന്നോ!! ആദ്യ ബന്ധത്തിലെ മകനൊപ്പം നടി മഹാലക്ഷ്മി..’ – ഏറ്റെടുത്ത് ആരാധകർ

തമിഴ് ടെലിവിഷൻ സീരിയൽ, സിനിമ മേഖലയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി മഹാലക്ഷ്മി ശങ്കർ. സിനിമ നിർമ്മാതാവായ രവീന്ദർ ചന്ദ്രശേഖറിനൊപ്പം വിവാഹിതയായ ശേഷം സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചയായ പേരുകളിൽ ഒന്നായിരുന്നു മഹാലക്ഷ്മിയുടേത്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു രവീന്ദറുമായി മഹാലക്ഷ്മി വിവാഹം ചെയ്തത്.

ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകനും താരത്തിനുണ്ട്. രവീന്ദറിന്റെ പണം കണ്ടിട്ട് ഒപ്പം കൂടിയതാണെന്ന് ചില വിമർശനങ്ങളും ആ സമയത്ത് മഹാലക്ഷ്മിക്ക് നേരെ ഉയർന്നിരുന്നു. ഇത്രയും വിമർശനങ്ങൾ വന്നെങ്കിലും ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് അവർക്കൊക്കെ താരം മറുപടി കൊടുക്കുകയും ചെയ്തിരുന്നു. രണ്ടാമത് വിവാഹിതയായ ശേഷം മഹാലക്ഷ്മി മകനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നില്ല.

മകനെയും ഒഴിവാക്കിയോ എന്നുപോലും പലരും ചോദിച്ചിരുന്നു. ഇപ്പോഴിതാ ഫാദർസ് ഡേയിൽ മഹാലക്ഷ്മി തന്റെ അച്ഛനും മകനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതാദ്യമായിട്ടാണ് മഹാലക്ഷ്മി മകനൊപ്പമുള്ള ഫോട്ടോ രവീന്ദറുമായുള്ള വിവാഹത്തിന് ശേഷം മഹാലക്ഷ്മി പങ്കുവെക്കുന്നത്. മകൻ അമ്മയുടെ സെറോക്സ് കോപ്പി ആണെന്ന് ചിലർ കമന്റുകളും ഇട്ടിട്ടുണ്ട്.

മകനൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ ഇടയ്ക്ക് പങ്കുവെക്കൂ എന്നും ആരാധകർ മഹാലക്ഷ്മിയോട് ആവശ്യം ഉന്നയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. സച്ചിൻ എന്നാണ് മകന്റെ പേര്. അനിൽ നെരെടിമിലി എന്നാണ് മഹാലക്ഷ്മിയുടെ ആദ്യ ഭർത്താവിന്റെ പേര്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മഹാലക്ഷ്മിയും രവിന്ദറുമായി വിവാഹിതരാകുന്നത്. രവീന്ദർ നന്നേ ശരീരഭാരമുള്ള ഒരാളായതുകൊണ്ട് ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ വരുമ്പോൾ മോശം കമന്റുകളുമായി ഒരുപാട് പേർ എത്താറുണ്ട്.